ചിലര്‍ വരുമ്പോള്‍ ചരിത്രം വഴി മാറും, ലോക ക്രിക്കറ്റിലെ തരംഗം സൃഷ്ടിച്ച വിപ്ലവകാരി

ധനേഷ് ദാമോധരന്
‘As a backward-point fielder I saw myself as a goalkeeper os I would get closer to the batsman where the ball comes faster. So I have to get ready before the ball is bowled; anticipation was the key.’
ഫോട്ടോകള്‍ക്ക് ഒരു പാട് കഥകള്‍ പറയാനുണ്ടാകും. ചില ഫോട്ടോകള്‍ മറക്കാന്‍ പറ്റാത്ത ഓര്‍മ്മകളെ എന്നും സജീവമാക്കിക്കൊണ്ടിരിക്കും. ചില ഫോട്ടോകള്‍ വാക്കുകള്‍ക്കപ്പുറമുള്ള സൗന്ദര്യം വര്‍ണ്ണിക്കുന്നു. ചിലവ നമ്മെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. എന്നാല്‍ 1992 ലോകകപ്പ് വേളയില്‍ ദക്ഷിണാഫ്രിക്ക – പാകിസ്ഥാന് മത്സരത്തില്‍ പകര്‍ത്തപ്പെട്ട ഒരു ഫോട്ടോ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്റെ മുഖഛായയാണ് കാണിച്ചു തന്നത് .
അവഗണനയും വര്‍ണവിവേചനവും കാരണം ഇരുട്ടിലായ കാലഘട്ടത്തില്‍ നിന്നും പുറത്തേക്കുള്ള വരവിലെ കാണാക്കാഴ്ചകളുടെ ദൃശ്യവിരുന്ന് പറയാനുണ്ടായിരുന്നു ആ ചിത്രത്തിന് .
ആധുനിക ക്രിക്കറ്റിനെ ഏറ്റവുമധികം സ്വാധീനിച്ച , വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട ക്രിക്കറ്റര്‍ ആരെന്ന ചോദ്യത്തിന് പല പല അഭിപ്രായങ്ങള്‍ ഉത്തരമായി വരാം . എന്നാല്‍ അതിന് ഏറ്റവും അര്‍ഹന്‍ അവഗണിക്കപ്പെട്ട് കിടന്ന ഫീല്‍ഡിങ് എന്ന കലയെ പുതിയ തലത്തിലേക്ക് ഉയര്‍ത്തിയ ജോണ്ടി റോഡ്സ് എന്ന ദക്ഷിണാഫിക്ക് ഇതിഹാസമാണ് എന്ന് തറപ്പിച്ച് പറയേണ്ടി വരും .അതിനൊരു കാരണവുമുണ്ട്. കായിക മേഖലയില്‍ എല്ലാ സ്പോര്‍ട്സിലും തന്റെ മേഖലയില്‍ മികച്ചവനാര് എന്ന ചോദ്യത്തിന് ഒന്നിലധികം ഉത്തരങ്ങള്‍ കിട്ടാറുണ്ട്. ടെന്നീസില്‍ ഫെഡററും സാംപ്രസും നദാലും മറ്റ് ഒട്ടനവധി പേരുകളും ചെസ്സിലാണെങ്കില് കാര്‍പോവ് ,കാസ്പറോവ് .ടീം ഇനത്തില്‍ വരുമ്പോള്‍ അതത് പൊസിഷനുകളില്‍ മികച്ചവര്‍ മാറി മാറി നാവിന് തുമ്പിലേക്ക് വരുന്നു . പെലെ ,മറഡോണ ,ക്രിക്കറ്റില്‍ ബ്രാഡ്മാന് , സച്ചിന് .അങ്ങനെ പോകുന്നു പട്ടിക .
എന്നാല്‍ ഒരു ടീമിനത്തില്‍ തന്റെ മേഖലയില്‍ ആരാണ് വലിയവന്‍ എന്ന ചോദ്യത്തിന് ഒരേ ഒരു പേര് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത് ഫീല്‍ഡിങിലെ ജോണ്ടി റോഡ്സിനെ മാത്രമായിരിക്കും .ദിനം പ്രതി മാറ്റങ്ങള്‍ സംഭവിക്കുന്ന ക്രിക്കറ്റില്‍ അരങ്ങേറി 30 വര്‍ഷത്തോളമായിട്ടും ആ പേരിന് മാത്രം ഒരു സംശയമോ ഇളക്കമോ തട്ടുന്നില്ല എന്നത് തന്നെയാണ് റോഡ്സിന്റെ പ്രസക്തി.
ബാക്ക് വേര്‍ഡ് പോയിന്റില്‍ ഒരു പൂച്ചയെപ്പോലെ പതുങ്ങി ,കഴുകന് കണ്ണുകളോടെ ബാറ്റ്സ്മാന്റെ ഓരോ നീക്കവും ജാഗ്രതയോടെ നോക്കി നിന്ന് അര്‍ധാവസരങ്ങള്‍ പോലും കൈപ്പിടിയിലൊതുക്കുന്ന റോഡ്സ് 90 കളുടെ തുടക്കത്തില്‍ ഫീല്‍ഡിങില്‍ പുതിയ ശൈലികള്‍ കൊണ്ടു വന്ന ദക്ഷിണാഫ്രിക്കയുടെ തുറുപ്പുചീട്ട് ആയിരുന്നു .നന്നായി ബാറ്റ് ചെയ്യുന്ന ,വിക്കറ്റിനിടയില്‍ അസാധ്യ ഓട്ടം കാഴ്ച വെക്കുന്ന ,ഫീല്‍ഡില്‍ അക്രോബറ്റിക് മികവ് പുറത്തെടുക്കുന്ന ജോണ്ടി ക്രിക്കറ്റ് മൈതാനങ്ങളിലെ പുതു കാഴ്ച ആയിരുന്നു .
2005 ല്‍ espncricinfo പുറത്തു വിട്ട സ്ഥിതി വിവരക്കണക്കുകള്‍ പ്രകാരം 1999 ലോകകപ്പ് വരെയുള്ള കാലയളവില്‍ ഏറ്റവുമധികം പേരെ റണ്ണൗട്ടാക്കിയവരില് 9 മന് മാത്രമാണ് റോഡ്സ് . അതായത് ത്രോ എറിയുന്നതില്‍ വലിയ വിദഗ്ധന്‍ അല്ലെന്ന് സാരം.എന്നാല്‍ 1992 മാര്‍ച്ച് 8 ന് ബ്രിസ്ബെയ്നില്‍ നടന്ന ലോകകപ്പ് മത്സരത്തില്‍ നടത്തിയ ഒരു അത്ഭുകരമായ റണ്ണൗട്ടിലൂടെ ആണ് ജോണ്ടി തന്റെ വരവറിയിച്ചത് .
ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 211 റണ്‍സെടുത്തു .മഴ കാരണം പാകിസ്ഥാന്റെ ലക്ഷ്യം 36 ഓവറില്‍ 194 ആയി പുതുക്കപ്പെട്ടു .
ഇമ്രാനൊപ്പം പുത്തന്‍ താരോദയം ഇന്‍സമാം ഉള് ഹഖ് 48 റണ്‍സെടുത്തു നില്ക്കുമ്പോള് സ്കോര്‍ 135/2. പാകിസ്ഥാന് വളരെ എളുപ്പം വിജയത്തിലേക്ക് എന്ന് തോന്നിച്ച നിമിഷങ്ങള്‍ .അപ്പോഴാണ് ലോക ക്രിക്കറ്റ് അന്നോളം കണ്ടിട്ടില്ലാത്ത വിസ്മയകരമായ സംഭവം കണ്ടത് .
ഇന്‍സമാം മിഡ് വിക്കറ്റിലേക്ക് കളിക്കാന്‍ ശ്രമിച്ച പന്ത് പാഡില്‍ തട്ടി പോയത് ബാക്ക് വേര്‍ഡ് പോയിന്റിലേക്ക് .ഏതാണ്ട് ഉറപ്പായ സിംഗിള്‍ എടുക്കാന്‍ ഓടിയ ഇന്‍സമാം പാതി വഴി എത്തിയപ്പോള്‍ നായകന് ഇമ്രാന് തിരിച്ചയച്ചു. എന്നാല്‍ പന്ത് കൈക്കലാക്കി ഒരു സ്പ്രിന്ററെ പോലെ കുതിച്ച റോഡ്സിനെ കണ്ടതോടെ ഇന്‍സി അപകടം മണത്തു തിരിച്ചോടി. സ്ട്രൈക്കര്‍ എന്‍ഡിലേക്ക് ഒരു ത്രോ പ്രതീക്ഷിച്ച ഹഖിനെ അമ്പരപ്പിച്ചു കൊണ്ട് പന്ത് ത്രോ ചെയ്യുന്നതിന് പകരം ഓടി സ്റ്റംപിനടുത്ത് നിന്നും ഒരു പക്ഷിയെ പോലെ ഗ്രൗണ്ടിന് സമാന്തരമായി പറന്ന് ഫുള്‍ ലെങ്ത്ത് ഡൈവില്‍ മുഴുവന്‍ സ്റ്റംപുകളും ഇടിച്ചിട്ടു .അമ്പയര്‍ ബക്ക്നര്‍ അടക്കമുള്ളവരും കാണികളും പ്രേക്ഷകരുമെല്ലാം സ്തംഭിച്ചു നിന്ന നിമിഷങ്ങള്‍ .
ഒരു മനുഷ്യന് അസാധ്യമെന്ന് കരുതിയ ആ നിമിഷത്തിന്റെ ചിത്രം ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ iconic Picture ആയി ഇന്നും പ്രദര്‍ശിപ്പിക്കപ്പെടുന്നു .പാകിസ്ഥാന് എളുപ്പത്തില്‍ ജയിക്കുമെന്നുറപ്പിച്ച മത്സരം ഒടുവില്‍ ദക്ഷിണാഫ്രിക്ക 20 റണ്സിന്ന് ജയിച്ചു .
എറിഞ്ഞാല്‍ കൊള്ളും എന്ന് ഉറപ്പില്ലാത്തതു കൊണ്ടാണ് താന്‍ അങ്ങനെ പ്രതികരിച്ചതെന്നും തനിക്ക് ഫീല്‍ഡില്‍ വളരെ പെട്ടെന്ന് പ്രതികരിക്കാന്‍ പറ്റുന്നതിന് കാരണം പല വിധ സ്പോര്‍ട്സില്‍ കളിച്ചതു കൊണ്ടാണെന്നും ഇന്‍സിയും ആ ഫോട്ടോഗ്രാഫറും തന്റെ കരിയര്‍ തന്നെ മാറ്റി മറിച്ചെന്നും റോഡ്സ് പിന്നീട് പറയുകയുണ്ടായി .ആ സംഭവത്തോടെ ഇന്‍സി ഫീല്‍ഡിലെ ആമയായി അറിയപ്പെട്ടപ്പോള്‍ റോഡ്സിനെ ഫീല്‍ഡിലെ ചീറ്റപ്പുലിയായി വാഴ്ത്തപ്പെടാന്‍ തുടങ്ങി .
പിറ്റേ ദിവസം പത്രങ്ങളിലെ സ്പോര്‍ട്സ് പേജുകളില്‍ നിറഞ്ഞു നിന്ന ഫോട്ടോകള്‍ വളര്‍ന്നു വന്ന കുട്ടികള്‍ അനുകരിക്കാന്‍ തുടങ്ങിയതോടെ ക്രിക്കറ്റ് ലോകത്ത് ഫീല്‍ഡിങ്ങില്‍ വിപ്ലവം തന്നെ ഉടലെടുത്തു .പീറ്റര്മാരിറ്റ്സ്ബര്ഗുകാരനായ ജോണ്ടി 1992 ബാര്‍സലോണ ഒളിംപിക്സിലെ ഹോക്കി യോഗ്യതാ മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ റോഡ്സ് കളിച്ചെങ്കിലും ടീം യോഗ്യത നേടാന്‍ പറ്റാതെ ദൗര്‍ഭാഗ്യകരമായി പുറത്തായി .1996 ഒളിമ്പിക്സ് നോക്കി ടീമില്‍ ട്രയല്‍സില്‍ ഉണ്ടായ റോഡ്സിന് പക്ഷെ അപ്പോള്‍ പരിക്ക് വില്ലനായി.
1954 മെയ് 6 വരെ ഒരു മനുഷ്യ ശരീരം 4 മിനുറ്റുകള്‍ക്കുള്ളില്‍ കുറഞ്ഞ് ഒരു മൈല്‍ ഓടിത്തീര്‍ക്കുക എന്നത് അസാധ്യമെന്ന് ശാസ്ത്രജ്ഞന്മാരും ഡോക്ടര്‍മാരും വിധിയെഴുതിയിരുന്നു .എന്നാല്‍ റോജര്ബാനിസ്റ്റര് എന്ന 25 കാരനായ ഇംഗ്ലീഷുകാരന് 3 മിനിറ്റ് 59 സെക്കന്റ് കൊണ്ട് ഓടിയപ്പോള്‍ അന്നു വരെയുള്ള എല്ലാ ധാരണകളും കാറ്റില്‍ പറന്നു .ഇന്ന് അത് ലറ്റുകള്‍ 4 മിനിറ്റുകളില്‍ താഴെ ഒരു മൈല്‍ പതിവാക്കുന്നു .പക്ഷെ അത് സാധ്യതമാണെന്ന് കാണിച്ചു തന്നത് ബാനിസ്റ്റര്‍ ആയിരുന്നു.
ചിലര്‍ വരുമ്പോള്‍ ചരിത്രം വഴി മാറും .പുതു ചരിത്രങ്ങള്‍ രചിക്കപ്പെടും .കാലഹരണപ്പെട്ട ചരിത്രങ്ങള്‍ തിരുത്തപ്പെടും .നമ്മുടെ ലോകത്തിന് ഒരു പ്രത്യേകത ഉണ്ട് .അസാധ്യമെന്ന് പലരും വിശ്വസിക്കുന്നത് കൊണ്ട് ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങള്‍ മനുഷ്യ സാധ്യമാണെന്ന് വിശ്വസിക്കണമെങ്കില്‍ ഒരാള്‍ അത് ചെയ്ത് കാണിക്കണം .
ക്രിക്കറ്റിലും ഫീല്‍ഡിങ്ങിലും ഇനിയും വിപ്ലവങ്ങള്‍ വന്നേക്കാം .എന്നാല്‍ റോഡ്സ് സൃഷ്ടിച്ച തരംഗം ,അത് മറ്റൊരാള്‍ക്കും ഇനി കൊണ്ടു വരാന്‍ പറ്റില്ല .കാരണം അമാനുഷികം എന്ന പദത്തിന് മുകളില്‍ ഒരു വാക്ക് ഇതു വരെ കണ്ടു പിടിക്കപ്പെട്ടിട്ടില്ല .
കടപ്പാട്: സ്പോട്സ് പാരഡൈസോ ക്ലബ്