ഐഎസ്എല്‍ ചാമ്പ്യന്‍ കോച്ചിനെ സ്വന്തമാക്കാന്‍ ശ്രമം, വന്‍ നീക്കവുമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

ഐഎസ്എല്ലിലെ ചാമ്പ്യന്‍ കോച്ചുമാരില്‍ ഒരാളായ മുന്‍ ഇംഗ്ലീഷ് പരിശീലകന്‍ ജോണ്‍ ഗ്രിഗറിയെ സ്വന്തമാക്കാന്‍ നീക്കങ്ങള്‍ നടത്തി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. വിവിധ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
രണ്ടു വര്‍ഷത്തിലേറെ ചെന്നൈയിന്‍ എഫ്സിയെ പരിശീലിപ്പിച്ച ഗ്രിഗറി കഴിഞ്ഞ സീസണ്‍ പകുതിയോടെയായിരുന്നു ക്ലബ്ബില്‍ നിന്നും പുറത്താക്കപ്പെട്ടത്. ചെന്നെയിനായി ഒരു ഐഎസ്എല്‍ കിരീടവും ഗ്രിഗറി സമ്മാനിച്ചിരുന്നു.
ഇംഗ്ലണ്ടില്‍ നിരവധി ക്ലബ്ബുകളില്‍ കളിച്ചും പരിശീലിപ്പിച്ചും അനുഭവസമ്പന്നനായ ഗ്രിഗറി ഇന്ത്യയില്‍ എത്തിയ ആദ്യ സീസണില്‍ തന്നെ ചെന്നൈയിന്‍ എഫ്സിയ്ക്ക് കിരീടം നേടി കൊടുക്കാനായി. ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ അടുത്ത സീസണില്‍ ഗ്രിഗറി ഹൈലാന്‍ഡേര്‍സില്‍ ഉണ്ടാവും.
നേരത്തെ കോസ്റ്റ അടക്കമുളള പരിശീലകരുടെ പേരാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കോച്ചിംഗ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടത്. നിലവില്‍ ഖാലിദ് ജമീലാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ കോച്ചിംഗ് ജോലികള്‍ ചെയ്യുന്നത്. പുതിയ പരിശീലകനെത്തുന്നതോടെ ജമീല്‍ അസിസ്റ്റന്‍ഡ് കോച്ചിന്റെ ചുമതല വഹിക്കും.