ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മണ്ടന്‍ റിവ്യൂവുമായി റൂട്ട്, പരിഹസിച്ച് ‘കൊന്ന്’ ക്രിക്കറ്റ് ലോകം

Image 3
CricketCricket News

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് എടുത്ത റിവ്യുവിനെ ചുറ്റിപറ്റി നിരവധി ചര്‍ച്ചകളാണ് നടക്കുന്നത്. വിക്കറ്റല്ലെന്ന് സ്‌കൂള്‍ കുട്ടികള്‍ക്ക് പോലും മനസ്സിലാകുന്ന സംഭവത്തിലാണ് റൂട്ട് അനാവശ്യ റിവ്യൂവിന് മുതിര്‍ന്ന് പരിഹാസ പാത്രമായത്.

റൂട്ടിന്റെ തീരുമാനത്തെ കളിയാക്കി ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണും കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെയും രംഗത്തെത്തി. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിടെ പാര്‍ട്ട് ടൈം ബൗളറായ ഡാനിയേല്‍ ലോറന്‍സിന്റെ പന്തില്‍ റൂട്ട് എടുത്ത റിവ്യുവിനെ ചരിത്രത്തിലെ ഏറ്റവും മോശം റിവ്യു എന്നാണ് വോണ്‍ വിശേഷിപ്പിച്ചത്. അതേസമയം റിവ്യു എടുത്ത റൂട്ടിന്റെ തീരുമാനത്തോട് ഈ വര്‍ഷത്തെ റിവ്യു എന്നായിരുന്നു ഭോഗ്ലെയുടെ പരിഹാസം.

അശ്വിനെതിരെ ലോറന്‍സ് എറിഞ്ഞ പന്ത് മിഡില്‍ സ്റ്റംപില്‍ കുത്തി ലെഗ് സ്റ്റംപിന് പുറത്തേക്ക് പോയി. പന്ത് കൈയിലൊതുക്കിയ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സ് ക്യാച്ചിനായി അപ്പീല്‍ ചെയ്യുകയും. അമ്പയര്‍ നോട്ടൗട്ട് വിളിക്കുകയും ചെയ്തു.

പന്ത് ബാറ്റില്‍ കൊണ്ടില്ലെന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തമാവുമെങ്കിലും സ്ലിപ്പില്‍ നിന്ന റൂട്ട് അമ്പയറുടെ തീരുമാനം ചെയ്തു. റീപ്ലേകളില്‍ പന്ത് ബാറ്റിന്റെ തൊട്ടടുത്ത് പോലുമില്ലെന്ന് വ്യക്തമായതോടെ അള്‍ട്രാ എഡ്ജ് പോലും പരിശോധിക്കാതെ തേര്‍ഡ് അമ്പയര്‍ അനില്‍ ചൗധരി നോട്ടൗട്ട് വിളിക്കുകയും ചെയ്തു. തന്റെ മണ്ടന്‍ റിവ്യുവില്‍ റൂട്ടിന്റെ മുഖത്ത് ജാള്യത വ്യക്തമായിരുന്നു.