മലയാളി സൂപ്പര്‍ താരം എടികെ വിടുന്നു, റാഞ്ചാന്‍ ബ്ലാസ്റ്റേഴ്‌സ് അടക്കമുളളവര്‍

Image 3
FootballISL

ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാനായി കളിയ്ക്കുന്ന മലയാളി താരം ജോബി ജസ്റ്റിന്‍ ടീം വിട്ടേയ്ക്കും. ഐഎസ്എല്ലിലെ പ്രമുഖ ടീമുകള്‍ ജോബിയ്ക്കായി വലയെറിയുന്നതിനിടേയാണ് താരം ക്ലബ് വിട്ടേയ്ക്കും എന്ന സൂചനകള്‍ പുറത്ത് വരുന്നത്.

അവസാന രണ്ടു സീസണായി എ ടി കെയ്ക്ക് ഒപ്പം ജോബി ജസ്റ്റിന്‍ ഉണ്ട്. പരിക്ക് കാരണം ജോബിക്ക് കഴിഞ്ഞ സീസണ്‍ ഐ എസ് എല്‍ നഷ്ടപ്പെട്ടിരുന്നു. ജോബിക്ക് ഇനിയും ക്ലബില്‍ കരാര്‍ ഉണ്ട് എങ്കിലും വലിയ ഓഫറുകള്‍ വന്നാല്‍ താരത്തെ വില്‍ക്കാന്‍ ബഗാന്‍ തയ്യാറാകും.

കേരള ബ്ലാസ്റ്റേഴ്‌സ് അടക്കമുളള ടീമുകള്‍ ജോബിയെ സ്വന്തമാക്കാന്‍ രംഗത്തുണ്ടെന്നാണ് ലഭിക്കുന്ന സൂചന.

ആദ്യ സീസണില്‍ എടികെ കൊല്‍ക്കത്തയ്ക്ക് ഒപ്പം ഐഎസ്എല്‍ കിരീടം നേടാന്‍ ജോബിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ടീമില്‍ മുന്‍ ഗോകുലം സൂപ്പര്‍ താരം കൂടിയായ ജോബഹിയ്ക്ക് ജോബിക്ക് അധികം അവസരം ഒന്നും ആ സീസണില്‍ ലഭിച്ചിരുന്നില്ല. കഴിഞ്ഞ സീസണിന് തൊട്ട് മുമ്പ് പരിക്കേറ്റത് ജോബിയ്ക്ക് വലിയ തിരിച്ചടി ആയിരുന്നു.

എടികെയ്ക്ക് വേണ്ടി പത്ത് മത്സരങ്ങള്‍ ആണ്‌ജോബി ജസ്റ്റിന്‍ ഇതുവരെ കളിച്ചത്. ഇതില്‍ ഭൂരിഭാഗവും സബ് ആയാണ് ജോബി കളത്തില്‍ എത്തിയത്. ഒരു ഗോളും ഒരു അസിസ്റ്റും ആണ് സമ്പാദ്യം.