ബ്ലാസ്‌റ്റേഴ്‌സിന് അടുത്ത തിരിച്ചടി, ആ താരം സ്വന്തം ക്ലബുമായി കരാര്‍ പുതുക്കി
മലയാളി താരം ജോബി ജസ്റ്റുമായി കരാര്‍ പുതുക്കി എടികെ മോഹന്‍ ബഗാന്‍. രണ്ട് വര്‍ഷത്തേക്കാണ് എടികെ മോഹന്‍ ബഗാനുമായി ജോബി ജസ്റ്റിന്‍ കരാര്‍ പുതുക്കിയത്. എടികെ മോഹന്‍ ബഗാന്‍ ക്ലബ് തന്നെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ച് കഴിഞ്ഞു.
ഇതോടെ 26 വയസ്സുകാരനായ ജോബി 2022 വരെ എടികെ മോഹന്‍ ബഗാനില്‍ തുടരുമെന്ന് ഉറപ്പായി. എടികെ മോഹന്‍ ബഗാനുമായി കരാര്‍ പുതുക്കാനായത് അഭിമാനമായി കരുതുന്നതായും ക്ലബിന്റെ പുതിയ ചരിത്ര മുഹൂര്‍ത്തന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ജോബി പറയുന്നു.
നേരത്തെ ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിലെത്തുമെന്ന് കരുതിയ താരമാണ് ജോബി ജസ്റ്റിന്‍. മലയാളി താരത്തെ ബ്ലാസ്‌റ്റേഴ്‌സിലെത്തിക്കണമെന്ന് നിരവധി ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ഐഎസ്എള്‍ സീസണില്‍ എടികെ കൊല്‍ക്കത്ത കിരീടം നേടിയെങ്കിലും ജോബി ജസ്റ്റിന് കൂടുതല്‍ അവസരം ലഭിച്ചിരുന്നില്ല. 10 മത്സരങ്ങള്‍ മാത്രമാണ് ജോബിയ്ക്ക് കൊല്‍ക്കത്തയ്ക്കായി കളിക്കാനായത്. ഇതില്‍ ഭൂരിഭാഗവും പകരക്കാരനായിട്ടും ആയിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റന്‍സും ആയിരുന്നു ജോബിയുടെ ഐഎസ്എല്‍ കഴിഞ്ഞ സീസണില്‍ പ്രകടനം.