; )
ബംഗളൂരു എഫ്‌സിയുടെ യുവ സൂപ്പര്‍ താരം നിഷു കുമാറിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്. കഴിഞ്ഞ ദിവസം ആരാധകര്‍ക്കായി നടത്തിയ ലൈവില്‍ ബംഗളൂരു ഉടമ പാര്‍ത്ത് ജിന്‍ദാലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നിഷു കുമാര്‍ കേരളാ ബ്ലാസ്റ്റേഴ്‌സില്‍ ചേര്‍ന്നെന്നും താരത്തെ നിലനിറുത്താന് തങ്ങള്‍ കഴിയാവുന്ന വിധത്തില്‍ ശ്രമിച്ചെന്നും ജിന്‍ദാല്‍ പറയുന്നു. എന്നാല്‍ ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് നിഷുവിന് മികച്ച ഓഫറാണ് ലഭിച്ചതെന്നും അത് തള്ളികയാന്‍ ആകുന്നതായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സന്ദേഷ് ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സ് വിട്ട പശ്ചാത്തലത്തില്‍ നിഷു കുമാര്‍ സ്വന്തം നിരയിലുളളതാണ് മഞ്ഞപ്പടയുടെ ഏറ്റവും വലിയ ആശ്വാസം. 22കാരനായ നിഷു കുമാര്‍ ബംഗളൂരുവിനായി കഴിഞ്ഞ അഞ്ച് സീസണുകളിലും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെച്ചത്.
2015ലാണ് നിഷു കുമാർ ബെംഗളൂരു എഫ്.സിയിലെത്തുന്നത്. പരിശീലകൻ കുവാഡ്രറ്റിൻെറ വിശ്വസ്ത താരമായ നിഷു, അവസാന രണ്ട് ഐ.എസ്.എല്ലുകളിൽ 36 മത്സരങ്ങളിൽ അവരുടെ ആദ്യ ഇലവനിൽ ബൂട്ടുകെട്ടിയിട്ടുണ്ട്. ടീമിനായി രണ്ട് ഗോളുകളും നിഷുകുമാർ നേടിയിട്ടുണ്ട്. അടുത്തിടെ ദേശീയ ടീമിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു.
ബംഗളൂരു എഫ്.സിയുമായുള്ള കരാർ അവസാനിക്കുന്ന താരത്തിന് സ്വന്തം ടീമിൽ നിന്നടക്കം മൂന്നോളം ക്ലബ്ബുകളിൽ നിന്ന് ഓഫറെത്തിയിരുന്നുവെങ്കിലും താരം കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു.