ജിങ്കനെ സ്വന്തമാക്കാന്‍ ഖത്തറും യൂറോപ്പും, മോഹവിലയുമായി എടികെ

കേരള ബ്ലാസറ്റേഴ്‌സ് വിടുന്ന ഇന്ത്യന്‍ സൂപ്പര്‍ താരം സന്ദേഷ് ജിങ്കനെ സ്വന്തമാക്കാന്‍ മത്സരിച്ച് വമ്പന്‍ ക്ലബുകള്‍. വിവിധ യൂറോപ്യന്‍ ക്ലബുകളും ഖത്തര്‍ ക്ലബുകളുമെല്ലാം മോഹവിലയുമായി ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ താരത്തിന് പിന്നാലെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശത്തേയ്ക്ക് ട്രെയലിന് പോകാന്‍ ജിങ്കന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അതെസമയം ജിങ്കനെ ഒരു വിദേശ ക്ലബ് സ്വന്തമാക്കിയതായും വാര്‍ത്തകളുണ്ട്. ഇതിന് സ്ഥിരീകരണമായിട്ടില്ല. വരും മണിക്കൂറില്‍ ഇക്കാര്യത്തില്‍ വ്യക്തത പുറത്ത് വരും.

ഐഎസ്എല്ലില്‍ വമ്പന്‍മാരായ എ.ടി.കെ. – മോഹന്‍ ബഗാനും ജിങ്കനെ സ്വന്തമാക്കാന്‍ രംഗത്തുണ്ട്. ജിങ്കനെപ്പോലുള്ള സെന്‍ട്രല്‍ ഡിഫന്‍ഡറെയാണ് അവര്‍ക്കാവശ്യം. ഓഗസ്, ജോണ്‍ ജോണ്‍സണ്‍, വിക്ടര്‍ മോന്‍ഗ്ലി എന്നിവര്‍ ക്ലബ് വിടാനൊരുങ്ങുന്ന പശ്ചാത്തലത്തില്‍ എ.ടി.കെ. – മോഹന്‍ ബഗാന്‍ മോഹ വിലയ്ക്കു ജിങ്കനെ സ്വന്തമാക്കുമെന്നാണു കരുതുന്നത്.

കഴിഞ്ഞ ദിവസമാണ് സൂപ്പര്‍ താരം സന്ദേശ് ജിങ്കന്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടുന്നതായി വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ഇക്കാര്യത്തില്‍ ജിങ്കനും ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്റും ധാരണയില്‍ എത്തി. ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധിയും ജിങ്കനെ ഒഴിവാക്കാന്‍ കാരണമായി. െ

എഎസ്എല്ലില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് ജിങ്കന്‍. എന്നാല്‍ ഏത് ക്ലബ്ബിലേക്ക് ആണ് ജിങ്കന്‍ പോവുകയെന്നു വ്യക്തമല്ല.

ഐഎസ്എല്‍ ഒന്നാം സീസണ്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്സ് താരമാണ് സന്ദേശ് ജിങ്കന്‍. അഞ്ചാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ നായകനുമായിരുന്നു. കാല്‍മുട്ടിന് ഏറ്റ പരുക്കിനെ തുടര്‍ന്ന് കഴിഞ്ഞ സീസണ്‍ ജിങ്കന്‍ കളിച്ചിരുന്നില്ല. സിക്കിം യുണൈറ്റഡിലൂടെ ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്തേക്ക് എത്തിയ ജിങ്കാന്‍, സുനില്‍ ഛേത്രി കഴിഞ്ഞാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ സുപ്രധാന താരമാണ്.

You Might Also Like