നിരവധി ഓഫറുകളുണ്ട്, ബ്ലാസ്റ്റേഴ്‌സിനെ വിട്ട് എങ്ങോട്ടും പോകില്ല; ജെസല്‍
ഐഎസ്എല്ലിലെ അരങ്ങേറ്റ സീണില്‍ തന്നെ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച താരമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ജെസല്‍ കാര്‍നേറോ. ബ്ലാസ്‌റ്റേഴ്‌സിനായി സീസണിലെ 18 മത്സരവും കളിച്ച് റെക്കോര്‍ഡിട്ട ജെസല്‍ 746 പാസുകളും സഹതാരങ്ങള്‍ക്ക് നല്‍കിയിരുന്നു. ഗോവ പ്രോ ലീഗിന്റെ കണ്ടെത്തലായ ഈ 28കാരന്‍ ഇനി പെട്ടെന്നൊന്നും ബ്ലാസ്‌റ്റേഴ്‌സ് വിടില്ലെന്നാണ് തുറന്ന് പറയുന്നത്.
സീസണിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ജെസലുമായി ബ്ലാസ്റ്റേഴ്‌സ് മൂന്ന് വര്‍ഷത്തെ കൂടി കരാറില്‍ ഒപ്പിട്ടിരുന്നു. 2023ല്‍ മാത്രമാണ് ജെസല്‍ ഇനി മറ്റ് ക്ലബുകളിലേക്ക് കൂടുമാറുക.
‘സീസണ് ശേഷം എനിയ്ക്ക് ധാരാണം ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ ഞാന്‍ ബ്ലാസ്റ്റേഴ്‌സില്‍ തന്നെ തുടരാനാണ് തീരുമാനിച്ചത്. എന്തുകൊണ്ടെന്നാണ് ഇതാണ് എന്റെ പ്ലാറ്റ്‌ഫോമെന്ന് ഞാന്‍ കരുതുന്നു. എനിയ്ക്ക് നല്ല ഓഫറും അവര്‍ തന്നു’ ജെസല്‍ തുറന്ന് പറയുന്നു.
ബ്ലാസ്റ്റേഴ്‌സുമായി ആദ്യമായി കരാറില്‍ ഏര്‍പ്പെട്ടപ്പോഴുളള അനുഭവവും അദ്ദേഹം ഓര്‍ത്തെടുത്തു. ‘പൂണെയ്ക്കായി ഇഷ്ഫാഖ് അഹമ്മദിനനൊപ്പം ഞാന്‍ കളിച്ചിട്ടുണ്ട്. ഇഷ്ഫാഖ് ജംഷഡ്പൂര്‍ എഫ്‌സിയുടെ അസിറ്റന്‍ഡ് കോച്ചായപ്പോള്‍ ഞാന്‍ എഫ്‌സി ബര്‍തേസിന് വേണ്ടി കളിയ്ക്കുകയായിരുന്നു. അപ്പോഴാണ് അദ്ദേഹം എന്റെ വീഡിയോ കാണണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു കരാറും ഞങ്ങള്‍ തമ്മിലുണ്ടായില്ല. സന്തോഷ് ട്രോഫിയില്‍ ഗോവയ്ക്കായി കളിയ്ക്കുമ്പോഴാണ് ഇഷ്ഫാഖ് എന്റെ കാര്യത്തില്‍ ഫൈനലൈസ് ചെയ്തത്. കേരള ബ്ലാസ്റ്റേഴ്‌സുമായിട്ടായിരുന്നു കരാര്‍’ ജെസല്‍ പറയുന്നു.
ഇഷ്ഫാഖിനോട് താന്‍ പറഞ്ഞത് ബ്ലാസ്റ്റേഴ്‌സിലെ പ്രതിഫലത്തെ കുറിച്ചൊന്നും എനിയ്ക്ക് കേള്‍ക്കേണ്ടെന്നായിരുന്നു. അത്രയ്ക്ക് സ്വപ്‌ന സമാനമായ കാര്യമായിരുന്നു തന്നെ സംബന്ധിച്ച് ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിടുകയെന്നതെന്നും ജെസല്‍ പറയുന്നു.