തീരുമാനമെടുത്ത് ജെജെ, സ്വന്തമാക്കുന്നത് ഈ ഐഎസ്എല്‍ ക്ലബ്

ചെന്നൈയിന്‍ എഫ്‌സി വിട്ട സൂപ്പര്‍ സ്‌ട്രൈക്കര്‍ ജെജെ ലാല്‍പെക്ലുവക്ക കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയേക്കും എന്ന് റിപ്പോര്‍ട്ട്. ഈസ്റ്റ് ബംഗാളിന്റെ ഐഎസ്എല്‍ പ്രവേശനം ഉറപ്പിക്കാനായാലാണ് ജെജെ അടുത്ത സീസണില്‍ ഈസ്റ്റ് ബംഗാളിനായി പന്ത് തട്ടുക.

കഴിഞ്ഞ ദിവസമാണ് താരം ചെന്നൈയിന്‍ വിട്ടതായി ജെജ പ്രഖ്യാപിച്ചത്. മുമ്പ് ബ്ലാസ്റ്റേഴ്സ് ഉള്‍പ്പെടെ അഞ്ച് ക്ലബ്ബുകള്‍ ജെജെയ്ക്കായി രംഗത്തുണ്ടായിരുന്നു.

കഴിഞ്ഞ മാസം ചെന്നൈയിന്‍ എഫ്‌സിയുമായി ജെജെയുടെ കരാര്‍ അവസാനിച്ചിരുന്നു. ചെന്നൈയ്ക്കായി 69 മത്സരങ്ങളില്‍ നിന്നും 23 ഗോളുകള്‍ നേടിയിട്ടുള്ള താരമാണ് ജെജെ. കേരള ബ്ലാസ്റ്റേഴ്സിലെ സന്ദേഷ് ജിങ്കനെ പോലെ ഐഎസ്എല്‍ ആരംഭിച്ചത് മുതല്‍ ചെന്നൈയിന്‍ നിരയിലുണ്ടായിരുന്ന ജെജെയ്ക്ക് കഴിഞ്ഞ സീസണില്‍ പരിക്ക് മൂലം പൂര്‍ണമായും നഷ്ടമായിരുന്നു.

ചെന്നൈയെ കൂടാതെ ജെജെ ഐ ലീഗ് ക്ലബ്ബുകളായ മോഹന്‍ ബംഗാന്‍, ഡെംപോ എഫ്‌സി പൈലോണ്‍ ആരോസ് എന്നി ടീമുകള്‍ക്ക് വേണ്ടിയും ബൂട്ടുകെട്ടിയിട്ടുണ്ട്.

You Might Also Like