മിസോ സ്‌നൈപ്പര്‍ ബ്ലാസ്‌റ്റേഴ്‌സിലെത്തുമോ? ആരാധകര്‍ ആവേശത്തില്‍

ഇന്ത്യന്‍ സൂപ്പര്‍ താരം ജെജെ ലാല്‍പെക്ലുവക്കയെ സ്വന്തമാക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നതായുളള വാര്‍ത്തകള്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകകൂട്ടത്തിനിടയില്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിവെക്കുന്നത്. ജെജെയുടെ വരവ് ബ്ലാസ്‌റ്റേഴ്‌സിനെ കൂടുതല്‍ കരുത്തുറ്റ ഐഎസ്എല്‍ ക്ലബാക്കുമെന്നാണ് ആരാധകരുട വിലയിരുത്തല്‍. വിവിധ സ്‌പോട്‌സ് ഗ്രൂപ്പുകളില്‍ ഇക്കാര്യത്തില്‍ വലിയ ചര്‍ച്ചകാളാമ് നടക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ചെന്നൈ താരമായിരുന്ന ജെജെയെ സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായി വാര്‍ത്ത പുറത്ത് വന്നത്. ബ്ലാസ്റ്റേഴ്സിനെ കൂടാതെ ജംഷഡ്പൂര്‍ എഫ്സിയും ഒഡീഷ എഫ്സിയും ആണ് രംഗത്തുളളത്.

പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ടൈംസ് ഓഫ് ഇന്ത്യ സ്പോട്സ് ജേര്‍ണലിസ്റ്റുമായ മാര്‍ക്കസ് മെര്‍ഗുളാനോ ആണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ട്വിറ്ററിലൂടെ ഒരു ആരാധകരന്റെ സംശയത്തിനാണ് ബ്ലാസ്റ്റേഴ്സ് അടക്കമുളള ടീമുകള്‍ ജെജെയ്ക്ക് പിന്നാലെയുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്. ജെജെയുടെ ഫിറ്റ്നസിനെ കുറിച്ച് ആശങ്കപ്പെട്ടവര്‍ക്കും അദ്ദേഹം പൂര്‍ണ ആരോഗ്യാവാനാണെന്നും മാര്‍ക്കസ് പറയുന്നുണ്ട്.
ഈ വരുന്ന മാസത്തോടെ ചെന്നൈയിന്‍ എഫ്സിയുമായി ജെജെയുടെ കരാര്‍ അവസാനിക്കും. ചെന്നൈയ്ക്കായി 69 മത്സരങ്ങളില്‍ നിന്നും 23 ഗോളുകള്‍ നേടിയിട്ടുള്ള താരമാണ് ജെജെ. കേരള ബ്ലാസ്റ്റേഴ്‌സിലെ സന്ദേഷ് ജിങ്കനെ പോലെ ഐഎസ്എല്‍ ആരംഭിച്ചത് മുതല്‍ ചെന്നൈയിന്‍ നിരയിലുണ്ടായിരുന്ന ജെജെയ്ക്ക് കഴിഞ്ഞ സീസണില്‍ പരിക്ക് മൂലം പൂര്‍ണമായും നഷ്ടമായിരുന്നു.
ചെന്നൈയെ കൂടാതെ ഐ ലീഗ് ക്ലബ്ബുകളായ മോഹന്‍ ബംഗാന്‍, ഡെംപോ എഫ്സി പൈലോണ്‍ ആരോസ് എന്നി ടീമുകള്‍ക്ക് വേണ്ടിയും ബൂട്ടുകെട്ടിയിട്ടുണ്ട്.