അവനെ റാഞ്ചാന്‍ മറ്റൊരു ഐഎസ്എല്‍ ക്ലബ്, വന്‍ തിരിച്ചുവരവിന് ആ പഴയ പീരങ്കി

Image 3
FootballISL

ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാള്‍ താരമായ ജെജെ ഇത്തവണ മറ്റൊരു ക്ലബിനായി കളിച്ചേക്കും. ഒഡീഷ എഫ്‌സിയാണ് മിസോറാം സ്‌ട്രൈക്കറായ ജെജെയെ സ്വന്തമാക്കാന്‍ കരുനീക്കം നടത്തുന്നത്.

കഴിഞ്ഞ സീസണില്‍ ഈസ്റ്റ് ബംഗാളില്‍ കളിച്ചെങ്കിലും അധികം അവസരം ജെജെക്ക് കിട്ടിയിരുന്നില്ല. ജെജെ ആകെ 7 മത്സരങ്ങള്‍ മാത്രമേ കഴിഞ്ഞ സീസണില്‍ കളിച്ചിരുന്നുള്ളൂ. ഒരു ഗോള്‍ മാത്രമേ താരത്തിന് നേടാനും ആയുള്ളൂ.

നിലവില്‍ വലിയ മുന്നൊരുക്കമാണ് ഒഡീഷ എഫ്‌സി ഐഎസ്എല്ലിനായി നടത്തുന്നത്. നിരവധി താരങ്ങളെ ഇതിനോടകം തന്നെ ഒഡീഷ ടീമിലെത്തിച്ച് കഴിഞ്ഞു.

30കാരനായ താരം ചെന്നൈയിനു വേണ്ടി ആയിരുന്നു കരിയറില്‍ കൂടുതല്‍ കാലവും കളിച്ചത്. ചെന്നൈയിനു വേണ്ടി 76 മത്സരങ്ങള്‍ കളിച്ച താരം രണ്ട് ഐ എസ് എല്‍ കിരീടങ്ങള്‍ ചെന്നൈയിനൊപ്പം നേടിയിരുന്നു. 25 ഗോളുകള്‍ താരം ചെന്നൈയിനു വേണ്ടി നേടിയിട്ടുണ്ട്.