ജെജെ ബ്ലാസ്റ്റേഴ്‌സിലേക്ക്, ആരാധകര്‍ കാത്തിരുന്ന വാര്‍ത്ത വരുന്നു

keഇന്ത്യന്‍ സൂപ്പര്‍ താരം ജെജെ ലാല്‍പെക്ലുവക്ക ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയേക്കുമെന്ന് സൂചന. ന്യൂസ് ക്ലിക്ക് അടക്കമുളള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത. ചെന്നൈയിന്‍ എഫ്സിയുടെ താരമായിരുന്ന ജെജെയ്ക്കായി ബ്ലാസ്റ്റേഴ്സിനെ കൂടാതെ അഞ്ച് ഐഎസ്എല്‍ ക്ലബുകള്‍ രംഗത്തുണ്ടായിരുന്നു.

പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ടൈംസ് ഓഫ് ഇന്ത്യ സ്പോട്സ് ജേര്‍ണലിസ്റ്റുമായ മാര്‍ക്കസ് മെര്‍ഗുളാനോ ജെജെയും ബ്ലാസ്‌റ്റേഴ്‌സും ചര്‍ച്ച നടത്തുന്നതായി കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു.

ട്വിറ്ററിലൂടെ ഒരു ആരാധകരന്റെ സംശയത്തിനാണ് ബ്ലാസ്റ്റേഴ്സ് അടക്കമുളള ടീമുകള്‍ ജെജെയ്ക്ക് പിന്നാലെയുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്. ജെജെയുടെ ഫിറ്റ്നസിനെ കുറിച്ച് ആശങ്കപ്പെട്ടവര്‍ക്കും അദ്ദേഹം പൂര്‍ണ ആരോഗ്യാവാനാണെന്നും മാര്‍ക്കസ് പറയുന്നുണ്ട്.

കഴിഞ്ഞ മാസം ചെന്നൈയിന്‍ എഫ്സിയുമായി ജെജെയുടെ കരാര്‍ അവസാനിച്ചിരുന്നു. ചെന്നൈയ്ക്കായി 69 മത്സരങ്ങളില്‍ നിന്നും 23 ഗോളുകള്‍ നേടിയിട്ടുള്ള താരമാണ് ജെജെ. കേരള ബ്ലാസ്റ്റേഴ്‌സിലെ സന്ദേഷ് ജിങ്കനെ പോലെ ഐഎസ്എല്‍ ആരംഭിച്ചത് മുതല്‍ ചെന്നൈയിന്‍ നിരയിലുണ്ടായിരുന്ന ജെജെയ്ക്ക് കഴിഞ്ഞ സീസണില്‍ പരിക്ക് മൂലം പൂര്‍ണമായും നഷ്ടമായിരുന്നു.

ചെന്നൈയെ കൂടാതെ ഐ ലീഗ് ക്ലബ്ബുകളായ മോഹന്‍ ബംഗാന്‍, ഡെംപോ എഫ്സി പൈലോണ്‍ ആരോസ് എന്നി ടീമുകള്‍ക്ക് വേണ്ടിയും ബൂട്ടുകെട്ടിയിട്ടുണ്ട്.

You Might Also Like