സ്വന്തമാക്കാന്‍ 6 ക്ലബുകളെന്ന് ജെജെ, മിസോ സ്‌നൈപ്പര്‍ക്ക് പറയാനുളളത്
ഐഎസ്എല്ലില്‍ നിലവിലെ ക്ലബ് ചെന്നൈ എഫ്‌സി ഉള്‍പ്പെടെ ആറ് ക്ലബുകളുമായി താന്‍ ചര്‍ച്ച നടത്തുന്നുണ്ടെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ സൂപ്പര്‍ താരം ജെജെ ലാല്‍പെക്ലുവക്ക. ഗോള്‍ ഡോട്ട് കോമിനോട് സംസാരിക്കുമ്പോഴാണ് എങ്ങോട്ട് പോകണമെന്ന കാര്യത്തില്‍ തന്റെ ഏജന്റ് ആറ് ഐഎസ്എല്‍ ക്ലബകളുമായി സംസാരിക്കുന്നുണ്ടന്ന് ജെജെ വെളിപ്പെടുത്തിയത്. നേരത്തെ ജെജെയെ സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്‌സ് അടക്കം ശ്രമം നടത്തുന്നതായി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാനോ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ എങ്ങോട്ട് പോകണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഉടന്‍ തന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നും ഇന്ത്യയുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ പറയുന്നു. ഒരു വര്‍ഷമായി പരിക്കിന്റെ പിടിയിലുളള താരം ഇപ്പോള്‍ തിരിച്ചുവരവിന് വേണ്ടിയുളള പരിശ്രമത്തിലാണ്.
‘ഇപ്പോള്‍ ഞാന്‍ ആറ് ക്ലബുകളുമായി സംസാരിക്കുന്നുണ്ട്. എന്നാല്‍ അടുത്ത നീക്കത്തെ സംബന്ധിച്ച് ഒരു തീരുമാനവും ഇതുവരെ ഞാന്‍ കൈകൊണ്ടിട്ടില്ല. എന്റെ ഏജന്റാണ് ഇക്കാര്യങ്ങളെല്ലാം ഇപ്പോള്‍ നോക്കുന്നത്. തീരുമാനം കൈകൊള്ളാന്‍ ഞങ്ങള്‍ക്ക് സമയമുണ്ട്. എങ്കിലും ഉടന്‍ തന്നെ ഞാനൊരു തീരുമാനത്തിലെത്തും. നമുക്ക് അതുവരെ കാത്തിരിക്കാം’ ജെജെ വെളിപ്പെടുത്തി.
നിലവില്‍ പരിക്ക് മാറി തിരിച്ചെത്തുന്ന താരവുമായുളള ചെന്നൈ എഫ്‌സിയുടെ കരാര്‍ അവസാനിച്ചുകഴിഞ്ഞു. ഫ്രീ ഏജന്റാണ് താരമിപ്പോള്‍.
ഫിറ്റ്‌നസ് തിരിച്ചുപിടിക്കാനാണ് തന്റെ ആദ്യ പരിശ്രമമെന്നും. ഗോള്‍ നേടാനോ, എല്ലാ കളിയിലും കളിയ്ക്കുന്നതോ അല്ല ഇപ്പോള്‍ തന്റെ ലക്ഷ്യമെന്നും മിസോ സ്‌നൈപ്പര്‍ പറയുന്നു. പരിക്കേറ്റ കാലം ജീവിതത്തിലെ ഏറെ പരീക്ഷണങ്ങള്‍ നിറഞ്ഞ കാലമായിരുന്നെന്നും മികച്ച തിരിച്ചുവരവ് തന്നെ പ്രതീക്ഷിക്കുന്നുണ്ടെന്നും ജെജെ കൂട്ടിചേര്‍ത്തു.