ജെജെയ്ക്കായി നിരവധി ഐഎസ്എല്‍ ക്ലബുകള്‍, കമല്‍ജിത്ത് ഇനി ഒഡീഷയില്‍
ഇന്ത്യന്‍ സൂപ്പര്‍ താരം ജെജെ ലാല്‍പെക്ലുവക്കയെ സ്വന്തമാക്കാന്‍ ഐഎസ്എല്‍ ക്ലബുകളുടെ മത്സരം. ചെന്നൈയിന്‍ എഫ്സിയുടെ താരമായ ജെജെയ്ക്കായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഒഡീഷ എഫ്സിയും ആണ് രംഗത്തുളളത്.
ഈ വരുന്ന മാസത്തോടെ ചെന്നൈയിന്‍ എഫ്സിയുമായി ജെജെയുടെ കരാര്‍ അവസാനിക്കും. ചെന്നൈയ്ക്കായി 69 മത്സരങ്ങളില്‍ നിന്നും 23 ഗോളുകള്‍ നേടിയിട്ടുള്ള താരമാണ് ജെജെ. കേരള ബ്ലാസ്റ്റേഴ്‌സിലെ സന്ദേഷ് ജിങ്കനെ പോലെ ഐഎസ്എല്‍ ആരംഭിച്ചത് മുതല്‍ ചെന്നൈയിന്‍ നിരയിലുണ്ടായിരുന്ന ജെജെയ്ക്ക് കഴിഞ്ഞ സീസണില്‍ പരിക്ക് മൂലം പൂര്‍ണമായും നഷ്ടമായിരുന്നു.
ചെന്നൈയെ കൂടാതെ ഐ ലീഗ് ക്ലബ്ബുകളായ മോഹന്‍ ബംഗാന്‍, ഡെംപോ എഫ്സി പൈലോണ്‍ ആരോസ് എന്നി ടീമുകള്‍ക്ക് വേണ്ടിയും ബൂട്ടുകെട്ടിയിട്ടുണ്ട്.
അതെസമയം പഞ്ചാബി ഗോള്‍ കീപ്പറായ കമല്‍ജിത് സിംഗിനെ ഒഡീഷ എഫ് സി സ്വന്തമാക്കി. ഹൈദരബാദ് എഫ് സി വിട്ട താരം ഒഡീഷ എഫ് സിയിയുമായി കരാര്‍ ഒപ്പുവെച്ചു. രണ്ട് വര്‍ഷത്തെ കരാറില്‍ താരത്തെ സ്വന്തമാക്കിയതായി ഒഡീഷ എഫ് സി ഔദ്യോഗികമായി അറിയിച്ചു.
2018ല്‍ ആയിരുന്നു കമല്‍ ജിത് പൂണെ സിറ്റിയില്‍ എത്തിയത്. പൂനെ സിറ്റി ഹൈദരാബാദ് ആയി മാറിയപ്പോള്‍ താരം ക്ലബിനൊപ്പം തന്നെ തുടരുക ആയിരുന്നു. ഈ സീസണില്‍ ഹൈദരബാദിനെ നയിച്ചതും ഈ 24കാരന്‍ ആയിരുന്നു.