ജെജെയ്ക്ക് അഭിമാന നേട്ടം, ഈസ്റ്റ് ബംഗാള്‍ വെച്ച് നീട്ടിയത് അവിശ്വസനീയ ബഹുമതി

Image 3
FootballISL

ചെന്നൈയിന്‍ സിറ്റി ഉപേക്ഷിച്ച് ഈസ്റ്റ് ബംഗാളിനായി ഐഎസ്എല്‍ കളിക്കാന്‍ ഒരുങ്ങുന്ന ജെജെ കൊല്‍ക്കത്തന്‍ വമ്പന്‍മാരുടെ നായകനാകുന്നു. ഈസ്റ്റ് ബംഗാളുമായി ഒരു വര്‍ഷത്തേക്കാണ് ജെജെ കരാര്‍ ഒപ്പ് വെച്ചിരിക്കുന്നത്. ഇതോടെ ഇതാദ്യമായി ഐഎസ്എല്‍ കളിക്കുന്ന ഈസ്റ്റ് ബംഗാളിന്റെ പ്രഥമ നായകന്‍ എന്ന നേട്ടവും ജെജെയ്ക്ക് സ്വന്തമാകു,ം

ചെന്നൈയിനില്‍ ജെജെ വാങ്ങിയിരുന്ന വേതനം കുറക്കാന്‍ സമ്മതിച്ചാണ് ജെജെ ഈസ്റ്റ് ബംഗാളില്‍ എത്തുന്നത്. ജെജെയുടെ പരിചയസമ്പത്ത് തന്നെയാണ് താരത്തെ ക്യാപ്റ്റനാക്കാന്‍ ഈസ്റ്റ് ബംഗാള്‍ തീരുമാനിക്കാനുള്ള കാരണം.

ഐഎസ്എല്ലില്‍ ചെന്നൈയ്ക്ക് വേണ്ടി മാത്രമാണ് ജെജെ കളിച്ചിട്ടുണ്ട്. ചെന്നൈയിനു വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടവും ജെജെയ്ക്ക് സ്വന്തമാണ്.

ചെന്നൈയിനു വേണ്ടി 76 മത്സരങ്ങള്‍ കളിച്ച താരം രണ്ട് ഐ എസ് എല്‍ കിരീടങ്ങളും ടീമിനൊപ്പം നേടിയിരുന്നു. 25 ഗോളുകള്‍ താരം ചെന്നൈയിനു വേണ്ടി നേടിയിട്ടുണ്ട്. പരിക്ക് കാരണം കഴിഞ്ഞ സീസണില്‍ ജെജെ ചെന്നൈയ്ക്കായി കളിച്ചിരുന്നില്ല.

നേരത്തെ ബ്ലാസ്റ്റേഴ്സ് അടക്കം അഞ്ചോളം ക്ലബുകളാണ് ജെജെയെ സ്വന്തമാക്കാന്‍ രംഗത്തുണ്ടായത്. ചെന്നൈയെ കൂടാതെ ജെജെ ഐ ലീഗ് ക്ലബ്ബുകളായ മോഹന്‍ ബംഗാന്‍, ഡെംപോ എഫ്‌സി പൈലോണ്‍ ആരോസ് എന്നി ടീമുകള്‍ക്ക് വേണ്ടിയും ബൂട്ടുകെട്ടിയിട്ടുണ്ട്.