ജെജെയ്ക്ക് ടീമായി, റാഞ്ചുന്നത് ഈ ഐഎസ്എല്‍ ക്ലബ്

ഇന്ത്യന്‍ തരം ജെജെയെ സ്വന്തമാക്കി ആദ്യമായി ഐഎസ്എല്‍ കളിക്കുന്ന കൊക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാള്‍. രണ്ട് വര്‍ഷത്തേക്കാണ് മുന്‍ ചെന്നൈയിന്‍ എഫ്‌സി താരമായ ജെജെയുമായി ഈസ്റ്റ് ബംഗാള്‍ കരാര്‍ ഒപ്പിട്ടുന്നത്.

ഐഎസ്എല്ലില്‍ ചെന്നൈയ്ക്ക് വേണ്ടി മാത്രമാണ് ജെജെ കളിച്ചിട്ടുണ്ട്. ചെന്നൈയിനു വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടവും ജെജെയ്ക്ക് സ്വന്തമാണ്.

ചെന്നൈയിനു വേണ്ടി 76 മത്സരങ്ങള്‍ കളിച്ച താരം രണ്ട് ഐ എസ് എല്‍ കിരീടങ്ങളും ടീമിനൊപ്പം നേടിയിരുന്നു. 25 ഗോളുകള്‍ താരം ചെന്നൈയിനു വേണ്ടി നേടിയിട്ടുണ്ട്. പരിക്ക് കാരണം കഴിഞ്ഞ സീസണില്‍ ജെജെ ചെന്നൈയ്ക്കായി കളിച്ചിരുന്നില്ല.

നേരത്തെ ബ്ലാസ്‌റ്റേഴ്‌സ് അടക്കം അഞ്ചോളം ക്ലബുകളാണ് ജെജെയെ സ്വന്തമാക്കാന്‍ രംഗത്തുണ്ടായത്. ചെന്നൈയെ കൂടാതെ ജെജെ ഐ ലീഗ് ക്ലബ്ബുകളായ മോഹന്‍ ബംഗാന്‍, ഡെംപോ എഫ്സി പൈലോണ്‍ ആരോസ് എന്നി ടീമുകള്‍ക്ക് വേണ്ടിയും ബൂട്ടുകെട്ടിയിട്ടുണ്ട്.

You Might Also Like