ഞാന്‍ ഫോമിന്റെ ഉന്നതിയിലാണ്, എന്നിട്ടും ടീം ഇന്ത്യ അവഗണിച്ചു, നിരാശ പരസ്യമാക്കി സൂപ്പര്‍ താരം

Image 3
CricketTeam India

ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഇടം ലഭിക്കാത്തതിലുളള നിരാശ പരസ്യമാക്കി വിദര്‍ഭ പേസര്‍ ജയ്ദേവ് ഉനദ്ഘട്. ഫോമിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴുളള ഈ അവഗണന ഉള്‍കൊള്ളാനാകുന്നില്ലെന്നും ഉനദ്ഘട്ട് തുറന്ന പറയുന്നു. ടീമില്‍ കയറാനുള്ള ശ്രമം ഇനിയും നടത്തുമെന്നും ഉനദ്ഘട് പറഞ്ഞു.

കഴിഞ്ഞ ദിവസം സ്പോര്‍ട്സ് സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ പേസര്‍ കൂടിയായ ഉനദ്ഘട്. 2019-20 സീസണിലെ രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രക്കായി 67 വിക്കറ്റുകള്‍ നേടിയ താരമാണ് ഉനദ്ഘട്.

‘ഫോമിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ എതൊരാളും ദേശീയ ടീമില്‍ ഇടം പ്രതീക്ഷിക്കും. എന്നാല്‍ മറിച്ച് സംഭവിക്കുമ്പോള്‍ ശരിക്കും നിരാശയുണ്ടാക്കും. രഞ്ജി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയതിന് ശേഷം പോലും തന്നെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചില്ല.

എന്നാല്‍ ഞാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. എന്റെ ഫോം പാഴാക്കി കളയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ടൂര്‍ണമെന്റുകള്‍ കുറഞ്ഞത് ഓരോ സീരീസിലേക്കും വലിയൊരു സംഘത്തെ തിരഞ്ഞെടുക്കുന്നതിന് കാരണമായി.” ഉനദ്ഘട് വ്യക്തമാക്കി.

89 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 327 വിക്കറ്റുകള്‍ നേടിയിട്ടുള്ള താരം ഇന്ത്യക്കായി ഒരു ടെസ്റ്റ് മത്സരത്തില്‍ കളിച്ചിട്ടുണ്ട്. 2010 ല്‍ നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലായിരുന്നു ഇത്. എന്നാല്‍ താരത്തിന് വിക്കറ്റൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. പാഴിവഴിയില്‍ ഉപേക്ഷിച്ച ഐപിഎല്ലിലും ഭേദപ്പെട്ട പ്രകടനമായിരുന്നു താരത്തിന്റേത്.