അവളുടെ കൈപിടിച്ച് അവന്‍, ടീം ഇന്ത്യയ്ക്ക് വീണ്ടും കല്യാണ രാവ്

ഇന്ത്യന്‍ ക്രിക്കറ്റ് താരം ജയ്‌ദേവ് ഉനദ്ഘട്ട് വിവാഹിതനായി. അഭിഭാഷകയായ റിന്നി കന്റാരിയ ആണ് വധു. ഗുജറാത്തിലെ ആനന്ദില്‍ മധുബന്‍ റിസോര്‍ട്ടില്‍ ചെറിയ ചടങ്ങായിട്ടായിരുന്നു വിവാഹം നടന്നത്. കുടുംബത്തിലെ അടുത്ത ബന്ധുക്കള്‍ മാത്രമാണു വിവാഹത്തില്‍ പങ്കെടുത്തത്. 2020 മാര്‍ച്ച് 15ന് ഉനദ്ഘട്ടിന്റെ വിവാഹ നിശ്ചയം നടത്തിയിരുന്നു.

വിവാഹം കഴിഞ്ഞ വിവരം താരം തന്നെ ട്വിറ്ററില്‍ അറിയിച്ചിട്ടുണ്ട്. ഭാര്യയോടൊപ്പമുള്ള ചിത്രവും ഉനദ്ഘട്ട് പങ്കുവച്ചു. 2021 ഫെബ്രുവരി രണ്ടിന് ഞങ്ങള്‍ വിവാഹിതരായ കാര്യം അറിയിക്കുന്നതില്‍ സന്തോഷിക്കുന്നു. കുടുംബവും സുഹൃത്തുക്കളും പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു.

 

View this post on Instagram

 

A post shared by Jaydev Unadkat (@jd_unadkat)

നിങ്ങളുടെ സ്‌നേഹത്തിന് നന്ദിയുണ്ട്. ഒരുമിച്ചുള്ള യാത്രയില്‍ എല്ലാവരുടെയും അനുഗ്രഹമുണ്ടാകണം ട്വിറ്ററിലെ കുറിപ്പില്‍ ഉനദ്ഘട്ട് അഭ്യര്‍ത്ഥിച്ചു

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമാണു ഉനദ്ഘട്ട്. അടുത്ത സീസണിലേക്കും ഇന്ത്യന്‍ ബോളറെ രാജസ്ഥാന്‍ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ദേശീയ ടീമില്‍ വലിയ അവസരങ്ങള്‍ ലഭിച്ചിട്ടില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ സജീവ സാന്നിധ്യമാണ് ഉനദ്ഘട്ട്.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ താരം വിജയ് ശങ്കറും വിവാഹിതനായിരുന്നു. ചെന്നൈയില്‍ വെച്ചായിരുന്നു വിജയ് ശങ്കറിന്റെ വിവാഹം.

You Might Also Like