കൂടുതല്‍ താരങ്ങളെ ടീമില്‍ എത്തിക്കും, ഞെട്ടിപ്പിച്ച് ജയവര്‍ധന
താര ലേലത്തില്‍ പങ്കെടുത്ത് ടീമില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ മഹേല ജയവര്‍ധനെ. മൂന്ന് നാല് ട്രേഡിങ് വിന്‍ഡോകള്‍ ഞങ്ങള്‍ക്ക് മുന്‍പിലുണ്ടെന്നും, ഒരോ വര്‍ഷവും കൂടുതല്‍ വളര്‍ന്ന് സാധ്യതകള്‍ കൂട്ടുക എന്നതാണ് ലക്ഷ്യമെന്നും ജയവര്‍ധനെ പറഞ്ഞു.
ട്രേഡിങ് വിന്‍ഡോയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 12 വര്‍ഷമായി ഉടമകളോടും ഫ്രാഞ്ചൈസിയോടും ബന്ധപ്പെടുന്നുണ്ട്. നേരത്തെ ക്യാംപുകള്‍ നടത്തി കഴിവുള്ള താരങ്ങളെ കണ്ടെത്താന്‍ സാധിച്ചിരുന്നു. എവിടെയാണ് മെച്ചപ്പെടേണ്ട മേഖലകള്‍ എന്ന് നോക്കി അവിടെയുള്ള പിഴവുകള്‍ നികത്താനാണ് ശ്രമിച്ചിരുന്നത്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് പ്ലാനിങ്ങുകള്‍ക്ക് കൂടുതല്‍ സമയം ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ ട്രേഡിങ് വിന്‍ഡോ പ്രയോജനപ്പെടുത്തുമെന്നും ജയവര്‍ധനെ പറഞ്ഞു.
2021 സീസണിന് മുന്‍പായി മെ?ഗാ താര ലേലം നടക്കുമെന്നാണ് സൂചനകള്‍. രണ്ട് ഐപിഎല്‍ ടീമുകളെ കൂടി അടുത്ത സീസണിന് മുന്‍പായി ടീമിലേക്ക് ഉള്‍പ്പെടുത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടരെ രണ്ടാം വട്ടം കിരീടം നേടിയ മുംബൈ ടീമില്‍ മാറ്റങ്ങള്‍ വരുത്തി ലേലത്തിന് ഇറങ്ങുമോ എന്നതും ആരാധകര്‍ ഉറ്റുനോക്കുന്ന ഘടകമാണ്.
ഐപിഎല്‍ 13ാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് ആണ് കിരീടം സ്വന്തമാക്കിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്താണ് മുംബൈയുടെ കിരീട വിജയം.