പാകിസ്ഥാനില്‍ സീനിയേഴ്‌സ് കളിക്കുമെന്ന് ജയ് ഷാ, വമ്പന്‍ വെളിപ്പെടുത്തല്‍

Image 3
CricketFeaturedTeam India

വിരമിക്കല്‍ അഭ്യുഹങ്ങള്‍ക്കിടെ അടുത്ത വര്‍ഷം നടക്കുന്ന നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ സീനിയര്‍ താരങ്ങള്‍ കളിക്കുമെന്ന് സ്ഥിരീകരിച്ച് ബിസിസിഐ സെക്രട്ടറി ജയ്ഷാ. പാകിസ്‌വോനില്‍ നടക്കാനിരിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലാണ് ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ കളിക്കാന്‍ സാധ്യതയുണ്ടെന്ന് ബിസിസിഐ സെക്രട്ടറി സ്ഥിരീകരിച്ചത്. പ്രമുഖ വാര്‍ത്ത ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതെസമയം മത്സര വേദി പാകിസ്ഥാനായതിനാല്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ പങ്കെടുക്കുമോ എന്ന ആശങ്കകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യന്‍ സര്‍ക്കാരിന്റെയും ഐസിസി യുടെയും തീരുമാനങ്ങള്‍ക്കനുസരിച്ച് ഇന്ത്യന്‍ ടീം ടൂര്‍ണമെന്റില്‍ കളിക്കുമെന്ന് ജയ് ഷാ വ്യക്തമാക്കി.

2017 ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏറ്റവും ഒടുവിലത്തെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ പാകിസ്ഥാനോട് പരാജയപ്പെട്ടിരുന്നു. അതിനുശേഷം ഇരു ടീമുകളും ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമേ പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളൂ. അതിലെല്ലാം ജയിക്കാന്‍ ഇന്ത്യയ്ക്കാകുകയും ചെയ്തിരുന്നു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കളിക്കുകയാണെങ്കില്‍ രോഹിത്ത് ശര്‍മ്മയും വിരാട് കോഹ്ലിയും ഇന്ത്യന്‍ നിരയിലുണ്ടാകുമെന്നാണ് ജയ് ഷാ സ്ഥിരീകരിക്കുന്നത്. ഏകദിന ഫോര്‍മാറ്റിലാണ് മത്സരം നടക്കുന്നത് എന്നതിനാല്‍ അന്താരാഷ്ട്ര ടി20യില്‍ നിന്ന് മാത്രം വിരമിച്ച രോഹിത്തിനും കോഹ്ലിയ്ക്കും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതില്‍ മറ്റ് തടസ്സങ്ങളൊന്നുമില്ല. ഇരുവരും ഇന്ത്യന്‍ ടീമിലുളളത് പാകിസ്ഥാനില്‍ കളിക്കുന്ന യുവതാരങ്ങള്‍ക്ക് ഏറെ ആത്മവിശ്വാസം പകരുകയും ചെയ്യുമെന്ന് ഉറപ്പാണ്.