ഗംഭീര്‍ മാത്രമല്ല, ഇന്ത്യ മറ്റൊരാളെ കൂടി പരിശീലക സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നു, വെളിപ്പെടുത്തി ബിസിസിഐ

Image 3
CricketFeaturedTeam India

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ഗൗതം ഗംഭീര്‍ മാത്രമല്ല ഉളളതെന്ന് വ്യക്തമാക്കി ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഇന്ത്യയുടെ പരിശീലക സ്ഥാനത്തേയ്ക്കുളള ചുരുക്കപ്പട്ടികയില്‍ രണ്ട് പേരാണ് ഇടംപിടിച്ചിരിക്കുന്നതെന്നാണ് ജയ് ഷാ തുറന്ന പറഞ്ഞത്

എന്നാല്‍ ഈ രണ്ട് പേര്‍ ആരാണെന്ന് വെളിപ്പെടുത്താന്‍ ജയ് ഷാ തയ്യാറായില്ല. എന്നാല്‍ ഗൗതം ഗംഭീറിനെ കൂടാതെ ഇന്ത്യന്‍ മുന്‍ വനിതാ ടീം പരിശീലകന്‍ ഡബ്ല്യു വി രാമന്റെ പേരാണ് രണ്ടാമതായി ഉയരുന്നതെന്നാണ് സൂചന.

‘ടി20 ലോകകപ്പ് കഴിഞ്ഞതോടെ ഇന്ത്യന്‍ ടീമിനൊപ്പമുള്ള പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ അവസാനിച്ചിരിക്കുകയാണ്. കോച്ചിന്റേയും സെലക്ടറുടേയും നിയമനം ഉടനുണ്ടാകും. സിഎസി രണ്ട് പേരെ ഇന്റര്‍വ്യു ചെയ്യുകയും രണ്ട് പേരുകള്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്’ ജയ്് ഷാ വ്യക്തമാക്കി.

‘സിഎസിയുടെ തീരുമാനം എന്താണോ അതാണ് നടപ്പിലാക്കുക. സിംബാബവെയിലേക്ക് പോകുന്ന ടീമിനൊപ്പം വിവിഎസ് ലക്ഷ്മണ്‍ ഉണ്ടാവും. എന്നാല്‍ ലങ്കന്‍ പരമ്പര മുതലാണ് പുതിയ പരിശീലകന്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരുക’ ജയ് ഷാ വ്യക്തമാക്കി.

മൂന്ന് ട്വന്റി20യും ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കന്‍ പര്യടനത്തില്‍ കളിക്കുന്നത്. ജൂലൈ 27നാണ് പരമ്പരയിലെ ആദ്യ മത്സരം.