ഭുംറയുടെ മോശം ഫോം ടീം ഇന്ത്യ അവഗണിച്ചു, ഖ്യാതിയ്ക്കായി ടീമില്‍ കൂട്ടിയെന്ന് ഇന്ത്യന്‍ താരം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമില്‍ ജസ്പ്രീത് ഭുംറയെ ഉള്‍പ്പെടുത്തിയ തീരുമാനത്തിനെതിരെ ചില വെളിപ്പെടുത്തലുമായി മുന്‍ വിക്കറ്റ് കീപ്പറും നാഷണല്‍ സെലക്ടറുമായിരുന്ന സാബാ കരിം. ഭുംറയെ സെലക്ടര്‍മാര്‍ ടീമില്‍ ഉള്‍പ്പെടുത്തിയത് നിലവിലെ ഫോം നോക്കിയല്ലെന്നും ഖ്യാതി കണക്കാക്കിയാണെന്നുമാണ് സാബാ കരിം പറയുന്നത്.

ഭുംറയുടെ നിലവിലെ ഫോമിലേക്ക് സെലക്ടര്‍മാര്‍ ശ്രദ്ധ കൊടുത്തതായി എനിക്ക് തോന്നുന്നില്ല. പകരം അവര്‍ ഒരുപരിധി വരെ ഭുംറയുടെ ഖ്യാതിയാണ് പരി?ണിച്ചത്. ഓസ്‌ട്രേലിയയില്‍ വെച്ച് പരിക്കേറ്റത് മുതല്‍ ഭുംറ റെഡ് ബോള്‍ ക്രിക്കറ്റ് കളിച്ചിട്ടില്ല. ടി20 മാത്രമാണ് അടുത്തിടെ ഭുംറ കളിച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ബൂമ്ര കളിച്ചിരുന്നില്ല. റെഡ് ബോള്‍ ക്രിക്കറ്റില്‍ ഫോമില്ലാതെ പ്രയാസപ്പെടുന്നതിനൊപ്പം വേണ്ട പരിശീലനവും ഭുംറ നടത്തിയിട്ടില്ല’ സാബാ കരീം പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ബൂമ്ര ചെന്നൈയില്‍ കളിച്ചിരുന്നു. ഇവിടെ നാല് വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു. ഇത് അവഗണിച്ചാണ് സാബാ കരീമിന്റെ പരാമര്‍ശം.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഒരു പരിധി വരെ താളം കണ്ടെത്താന്‍ ഭുംറയ്ക്ക് സാധിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ രണ്ടാം ഇന്നിങ്‌സില്‍ താളം വീണ്ടെടുക്കുന്നത് പോലെ ഭുംറ തോന്നിച്ചു. എന്നാല്‍ ഭാഗ്യം തുണച്ചില്ല. അവിടേയും റെഡ് ബോള്‍ ക്രിക്കറ്റില്‍ വേണ്ട ലെങ്ത് കണ്ടെത്താന്‍ ഭുംറയ്ക്ക് കഴിഞ്ഞില്ല, പ്രത്യേകിച്ച് അനുകൂലമായ കാലാവസ്ഥയില്‍. ഇത് ആശങ്ക ഉയര്‍ത്തുന്ന കാര്യമാണ്. ഇനി വരുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പായി പരിഹാരം കാണേണ്ടതുണ്ടെന്നും സാബാ കരീം പറഞ്ഞു.

You Might Also Like