ബ്രോഡിനെ പൊരിച്ച വെടിക്കെട്ട്, ഭുംറയെ അഭിനന്ദനം കൊണ്ട് മൂടി ക്രി്ക്കറ്റ് ലോകം

ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ ജസ്പ്രിത് ഭുംറ ഒരോവറില്‍ 35 റണ്‍സടിച്ചതിന്റെ ഞെട്ടലാണ് ക്രിക്കറ്റ് ലോകം. സ്റ്റുവര്‍ട്ട് ബ്രോഡ് എറിഞ്ഞ 84ാം ഓവറിലാണ് ഭുംറ സംഹാര താണ്ഡവമാടിയത്. 4,4 വൈഡ്, 6, നോബോള്‍, 4, 4, 4, 6, 1 എന്നിങ്ങനെയാണ് സ്റ്റുവര്‍ട്ട് ബ്രോഡ് ഓവര്‍ പൂര്‍ത്തിയാക്കിയത്. മത്സരത്തില്‍ 16 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം 31 റണ്‍സുമായി ജസ്പ്രീത് ഭുംറ പുറത്താകാതെ നിന്നു.

ഇതോടെ ഭുംറയുടെ വെടിക്കെട്ട് റെക്കോര്‍ഡ് ബുക്കിലും ഇടംപിടിച്ചു. ഇതിനു മുന്‍പ് ടെസ്റ്റില്‍ ഒറ്റ ഓവറില്‍ 28 റണ്‍സ് പിറന്നതാണ് ഏറ്റവും ഉയര്‍ന്ന റെക്കോഡ്. അത് നേടിയതാകട്ടെ ബ്രയാന്‍ ലാറ, ജോര്‍ജ്ജ് ബെയ്‌ലി, കേശവ് മഹാരാജ് എന്നിരാണ്.

ഭുംറയുടെ വെടിക്കെട്ട് പ്രകടനത്തെ അഭിനന്ദനം കൊണ്ട് മൂടി മ്ന്‍ താരങ്ങളും രംഗത്തെത്തി. ഇതാര് യുവിയോ അതോ ഭുംറയോ എന്നായിരുന്നു ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ചോദ്യം. ഭുംറയുടെ ബാറ്റിംഗ് കണ്ട് 2007ല്‍ യുവി ബ്രോഡിനെ ആറ് സിക്‌സിന് പറത്തിയത് ഓര്‍മവന്നുവെന്നും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

ഭുംറയ്‌ക്കെതിരെ പന്തെറിഞ്ഞശേഷം ഇത്തരം സാഹചര്യങ്ങളില്‍ ഞനെങ്ങനയാണ് എപ്പോഴും വരുന്നതെന്നായിരുന്നു ട്രോള്‍ പങ്കുവെച്ച് വീരേന്ദര്‍ സെവാഗ് ട്വീറ്റ് ചെയ്തത്. മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ഇയാന്‍ ബിഷപ്പും ഇന്ത്യന്‍ താരം വസീം ജാഫറും ബുമ്രയുടെ വെടിക്കെട്ട് ബാറ്റിംഗിനെ അഭിനന്ദിച്ചു.

ഏഴിന് 338 എന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ 416 റണ്‍സ് നേടിയാണ് ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്. മൂന്നാം ടെസ്റ്റ് സെഞ്ച്വറി നേടിയ ജഡേജയും 16 പന്തില്‍ 31 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജസ്പ്രീത് ബുമ്രയുമാണ് രണ്ടാം ദിനം ഇന്ത്യയുടെ പ്രധാന സ്‌കോറര്‍മാര്‍. മുഹമ്മദ് ഷമി 16 റണ്‍സടിച്ചു.

 

You Might Also Like