ആ ഓവര്‍ നമുക്ക് നല്‍കിയത് ഭാവിയിലേക്കുളള വിശ്വാസമായിരുന്നു, ഒരു ഡെത്ത് ബൗളര്‍ പിറവിയെടുത്തത് ക്രിക്കറ്റ് ലോകം കണ്ടു

ജയറാം ഗോപിനാഥ്

ആശിഷ് നെഹ്ര എറിഞ്ഞ 19 ആം ഓവറിലെ അവസാന പന്തിനെ, ഓഫ്സ്റ്റമ്പിന് വെളിയില്‍ നിന്നും, ഒറ്റകൈകൊണ്ടു കോരിയെടുത്ത് ജോസ് ബട്ട്‌ലര്‍ ലോങ്ങ് ഓണിനു മുകളിലൂടെ, കുതിച്ചു ചാടിയ വിരാട് കോഹ്ലിയുടെ കൈകള്‍ക്കും എത്തിപിടിക്കാനാവാത്ത വിധത്തില്‍ സിക്‌സറിന് പറത്തിയപ്പോള്‍, സ്റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനില്‍ ഇപ്രകാരം തെളിഞ്ഞു.

‘Eng needs 8 runs from 6 balls to win the match and the series’

ഓര്‍മ്മിക്കുന്നില്ലേ.. നിങ്ങളാ മത്സരം?? 2017 ജനുവരി 29, നാഗ്പുര്‍. ഇന്ത്യ ഇംഗ്ലണ്ട് T20 സീരിസിലെ രണ്ടാം മത്സരം. ആദ്യ മത്സരത്തിലെ തോല്‍വിക്ക് പകരം വീട്ടാന്‍ ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് നേടാനായത് വെറും 144 റണ്‍സ്. 145 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്‌ന് ഇറങ്ങിയ ഇംഗ്ലണ്ട് 19 ഓവര്‍ കഴിയുമ്പോള്‍ 137/4.
ജോസ് ബട്ട്‌ലര്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍, മൊയ്ന്‍ അലിയും, ജോര്‍ദ്ധനും ഇറങ്ങാന്‍ ബാക്കിയുള്ളപ്പോള്‍, ഇംഗ്ലണ്ടിന് ജയിക്കാന്‍ 6 പന്തില്‍ വെറും 8 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍, ഒരു ഇന്ത്യന്‍ വിജയം നിങ്ങളുടെ വിദൂരസ്വപ്നങ്ങളിലെങ്കിലും ഉണ്ടായിരുന്നോ??

ഇരുപതാം ഓവര്‍ എറിയാന്‍ കൊഹ്ലി പന്ത് ഏല്‍പ്പിച്ചത്, കൃത്യം ഒരു വര്‍ഷം മുന്‍പ് ഇന്ത്യന്‍ ടീമിന്റെ പ്ലെയിങ് ഇലവണിലേയ്ക്ക് വഴിതെറ്റി പറന്നിറങ്ങിയ ഒരു 23 വയസുകാരനെയാണ്.

ജസ്പ്രിത് ബുമ്ര
പിന്നെ നടന്നത് ചരിത്രമായിരുന്നു…

19.1 ബാക്ക് ഓഫ് ദി ലെങ്ത് ഡെലിവറി, എക്രോസ് ദി ലൈന്‍ കളിക്കാനുള്ള റൂട്ടിന്റെ ശ്രമം പാളുന്നു..പന്ത് സ്‌കിഡ് ചെയ്ത് റൂട്ടിന്റ തുടയിലേക്ക്.. Howzaat-! ചങ്ക് പറിച്ചുള്ള ഇന്ത്യന്‍ പ്ലയേഴ്സിന്റെ അപ്പീലിനിടയില്‍, അമ്പയര്‍ ഷംസുദീന്റെ കൈകള്‍ ഉയരുന്നു.. That out.. Root is gone..More importantly dot ball and Butler is still out of strike, കമന്ററി ബോക്‌സില്‍ സഞ്ജയ് മഞ്ചരേക്കറിന്റെ ആശ്വാസം പകരുന്ന വാക്കുകള്‍.

19.2 മൊയ്ന്‍ അലി സ്‌ട്രൈക്ക് എടുക്കുന്നു. സ്ലോ ബോള്‍..ലെഗ് സൈഡിലേക്ക് മാറി ആഞ്ഞു വീശിയ അലിയുടെ ബാറ്റിന്റെ toe എന്‍ഡില്‍ കൊണ്ട് പന്ത് പോയിന്റിലേക്ക്.. സിംഗിള്‍ റണ്‍.

ബട്‌ലര്‍ സ്‌ട്രൈക്കില്‍. ഇംഗ്ലണ്ടിന് ജയിക്കാന്‍ 4 ബോളില്‍ 7 റണ്‍സ്.

19.3 സ്ലോ ഓഫ് കട്ടര്‍.. ലോങ്ങ് ഓണ്‍ ലക്ഷ്യമാക്കി ബട്‌ലര്‍ ബാറ്റ് ആഞ്ഞു വീശുന്നു.. സ്വിങ്‌സ് & മിസ്സസ്.. ബാറ്റിനെ ബീറ്റ് ചെയ്ത് പന്ത് ധോണിയുടെ കൈകളില്‍. ഡോട്ട് ബോള്‍.

3 ബോളില്‍ 7 റണ്‍സ്

19.4 സ്ലോ ഷോര്‍ട് ബോള്‍ പ്രതീക്ഷിച്ചു ലേറ്റ് പുള്ളിന് ശ്രമിച്ച ബട്ട്ലറിന് പിഴയ്ക്കുന്നു..
പ്രതീക്ഷിച്ചതിലും വേഗത്തില്‍ വന്ന പന്ത് ബട്ട്‌ലറിന്റെ ലെഗ് സ്റ്റമ്പ് പിഴുന്നു. Cartwheeled…. Butler Gone.

2 പന്തില്‍ 7 റണ്‍സ് ജയിക്കാന്‍

19.5 ജോര്‍ദ്ധന്‍ ക്രീസില്‍.. വീണ്ടും ഓഫ് കട്ടര്‍..സ്ലോഗ് ചെയ്ത് ജോര്‍ദ്ധന് കണക്ട് ചെയ്യാനാവുന്നില്ല.. ബൈ.. ഒരു റണ്‍സ് ഓടി എടുക്കുന്നു.

1 ബോള്‍ 6 റണ്‍സ്. അലി സ്‌ട്രൈക്കില്‍.

19.6 ലോ ഫുള്‍ ടോസ്.. വൈഡ്, ഔട്ട് സൈഡ് ദി ഓഫ്.. ആഞ്ഞു വീശിയ അലിക്ക് കണക്ട് ചെയ്യാന്‍ ആവുന്നില്ല…

India Wins….വെറും 2 റണ്‍സ് മാത്രം വഴങ്ങിയ ബുമ്ര.. ഇന്ത്യക്ക് 5 റണ്‍സിന്റെ ആവിശ്വസനീയ വിജയം സമ്മാനിച്ചു…

മറക്കാനാവുമോ ബുമ്രയുടെ ആ ഫൈനല്‍ ഓവര്‍….. ആ ഓവര്‍ നമ്മുക്ക് നല്‍കിയത് ഭാവിയിലേക്ക് ഒരു വിശ്വാസം കൂടിയായിരുന്നു….ഏത് ചെറിയ സ്‌കോറും പ്രതിരോധിക്കാന്‍ ഇനിയും മുതല്‍ നമുക്കൊരു death bowling സ്‌പെഷ്യലിസ്‌റ് ഉണ്ട് എന്ന തകര്‍ക്കപെടാത്ത വിശ്വാസം

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like