ഭുംറയെ കണ്ട് പ്രിത്ഥി ബാറ്റിംഗ് പഠിക്കട്ടെ.. അതാണ് ടീം സ്പിരിച്ച്
റെജി സെബാസ്റ്റ്യന്‍
ആഹാ..
നൈറ്റ് വാച്ച്മാന്‍ ആയി ഇറങ്ങി വിക്കറ്റ് കളയാതെ ഭുംറ മടങ്ങിയപ്പോള്‍ ഡ്രസ്സിങ് റൂമിലെ ആ കയ്യടിയും സന്തോഷവുമുണ്ടല്ലോ..
അതാണ് ടീം സ്പിരിറ്റ്..
ബാറ്റു ചെയ്തിട്ട് ഒരു റണ്‍ പോലും ബുംറ സ്‌കോര്‍ ചെയ്തിട്ടില്ല. എന്നാലും കളി തീരാന്‍ രണ്ടോവര്‍ മാത്രം ബാക്കിയുള്ളപ്പോള്‍ പൂജാരയെ ക്രീസില്‍ ഇറക്കാതെ സംരക്ഷിക്കുക എന്ന തന്റെ ജോലി ഭുംറ വിജയകരമായി പൂര്‍ത്തിയാക്കി.
WELLDONE BUMRAH..!
വെറും ആറ് ബോള്‍ ബാറ്റു ചെയ്ത് പ്രിത്ഥി രണ്ട് പ്രാവശ്യം കൂടാരം കയറിയപ്പോഴാണ് ഭുംറ രണ്ടിന്നിങ്‌സിലും കൂടി 18 ബോളുകള്‍ ഔട്ടാവാതെ പൂര്‍ത്തിയാക്കിയത്. പാവം ഭുംറക്ക് അതാവുമെങ്കില്‍ എന്തുകൊണ്ട് പ്രിത്ഥിക്ക് അതിനു കഴിയുന്നില്ല. കാരണം simble. ഉത്തരവാദിത്തമില്ലായ്മ തന്നെ…
ഇത് രണ്ടാം തവണയാണ് പ്രിത്ഥി ഈ ടെസ്റ്റില്‍ ഒരേ പോലെ പുറത്താവുന്നത് അതും ഒന്നിന്റെ ഫോട്ടോസ്റ്റാറ്റ് പോലെയുള്ള പുറത്താവലുകള്‍. ഏക വ്യത്യാസം ബോളെറിഞ്ഞത് ഒരു ഇടംകയ്യനും മറ്റൊരാള്‍ വലം കയ്യനും ആയ ബോളര്‍മാര്‍ എന്നത് മാത്രമായിരുന്നു..
ആദ്യ തവണ ബാറ്റിന്റെ അരികൊന്നു ടച്ച് ചെയ്തു എന്നൊരു വ്യത്യാസം മാത്രമേ കാഴ്ച്ചക്കുണ്ടായിരുന്നുള്ളു. ആദ്യ ഇന്നിങ്‌സില്‍ പ്രിത്ഥി ബാറ്റിംഗ് തുടങ്ങുമ്പോഴേ പ്രിത്ഥിയുടെ ഫോര്‍വേഡ് ഡിഫെന്‍സിലെ ഈ ദൗര്‍ബല്യത്തെക്കുറിച്ച് പോണ്ടിങ് കമെന്ററി ബോക്‌സില്‍ പറയുന്നത് കേള്‍ക്കാമായിരുന്നു.
ഏതായാലും പ്രിത്ഥിയുടെ IPL ലെ ആശാനും ദേശീയ ടീമിന്റെ ആശാനും കൊള്ളാം. ആ പയ്യന്റെ ആ കുറവുകള്‍ തിരുത്താന്‍ ഇവരാരും ശ്രമിച്ചു കണ്ടില്ല.
ഭുംറ മല മറിക്കുകയൊന്നും ചെയ്തിട്ടില്ലെന്നറിയാം. പക്ഷെ നന്നായി ശ്രമിച്ചാല്‍ ഇവിടെ തനിക്കുപോലും പിടിച്ചിനില്‍ക്കാനാവുമെന്നു കാണിച്ചു തന്നു വാലറ്റം ഒരല്‍പം ശ്രമിച്ചിരുന്നെങ്കില്‍ ഈ സ്‌കോറിനോട് ഒരു 30 റണ്‍സെങ്കിലും അവര്‍ക്ക് ചേര്‍ക്കാനാവുമായിരുന്നു. അതു മൂലം കിട്ടുന്ന അഡ്വാന്റ്റേജ് ഇന്ത്യയുടെ മുന്‍തൂക്കം ഇതിലും കൂട്ടിയേനെ. നാളെ ഭുംറക്ക് ഒരു പത്തോവര്‍ എങ്കിലും പിടിച്ചു നില്‍ക്കാനാവട്ടെ. എങ്കില്‍ തീര്‍ച്ചയായും അത് ഇന്ത്യക്ക് വിലപ്പെട്ടത് തന്നെയാവും..
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍