സ്‌കോര്‍ ബോര്‍ഡിലെ വിക്കറ്റ് നേട്ടത്തേക്കാള്‍ ഉപരി ആണ് ബുംറ ഉണ്ടാക്കുന്ന ഇംപാക്റ്റ്, പറയാതെ വയ്യ

Image 3
CricketIPL

പ്രദീപ് കുമാര്‍ എം

പലപ്പോഴും തോന്നിയിട്ടുണ്ട് സ്‌കോര്‍ ബോര്‍ഡ് നോക്കുമ്പോള്‍ ഉള്ള ബുംറയുടെ ഫിഗേര്‍സ് ആ മാച്ചില്‍ അയാള്‍ ഉണ്ടാക്കിയ എഫക്റ്റ് മാച്ച് കാണാത്ത ഒരാള്‍ക്ക് പൂര്‍ണ്ണമായി മനസിലാക്കാന്‍ കഴിയില്ല എന്ന്.

അഞ്ചോവറില്‍ 55 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ആണ് പവര്‍പ്ലേയില്‍ ബുംറ ആറാമത്തെ ഓവര്‍ എറിയുന്നത് വാര്‍ണറിനും സ്റ്റോയ്ക്കും എതിരെ ആ നിര്‍ണായക ഓവറില്‍ ബുംറ കൊടുക്കുന്നത് വെറും രണ്ടേ രണ്ടു റണ്‍സാണ്. പവര്‍ പ്ലേയില്‍ ഒന്ന് മിഡില്‍ ഓവറില്‍ 1 ഡെത്തില്‍ രണ്ടു എന്ന പാറ്റേണ്‍ മാറ്റി പവര്‍ പ്ലേയില്‍ ബുംറ യ്ക്ക് രണ്ടാം ഓവര്‍ കൊടുത്തത് രോഹിത്തിന്റെ മികച്ച നീക്കം ആയിരുന്നു, അല്ലെ ആ ഓവറില്‍ സ്റ്റോ അര്‍ദ്ധ ശതകം കഴിഞ്ഞു മാച്ച് കൈവിട്ടു പോയേനെ.

പിന്നീട് 24 പന്തില്‍ 31 റണ്‍സ് വേണ്ടപ്പോള്‍ കഴിഞ്ഞ ഓവറില്‍ 16 റണ്‍സ് നേടിയ ശങ്കര്‍ സ്ട്രൈക്കില്‍ നില്‍ക്കെ ബുംറ വിട്ടു കൊടുത്തത് നാലേ നാലു റണ്‍സാണ്. 12 ബാള്ളില്‍ 21 റണ്‍സ് വേണമെന്നിരിക്കെ വെറും അഞ്ചു റണ്‍സ് വിട്ടു നല്‍കി സണ്‍റൈസേഴ്‌സിന്റെ അവസാന പ്രതീക്ഷ ആയ ശങ്കറിനെയും പുറത്താക്കി ബുംറ തന്റെ ടീമിന്റെ ജയം അവിടെ ഉറപ്പിക്കുകയാണ് …

ഡെത്തില്‍ ഉള്ള ബുംറയുടെ രണ്ടോവറുകള്‍ എതിര്‍ ടീമിന് നല്‍കുന്ന മാനസികസമ്മര്‍ദ്ദം വളരെ അധികമാണ് , മറ്റുള്ള ബൗളര്‍ മാര്‍ക്കതിരെ റിസ്‌ക് എടുക്കാന്‍ അവര്‍ നിിര്‍ബന്ധിതര്‍ ആകുകയും അങ്ങിനെ വിക്കറ്റ് എടുക്കാനുള്ള അവസരം മുംബൈക്കും കിട്ടുന്നു അത് മുതലാക്കാനുള്ള ഒരു ബാക് അപ്പ് ബൗളിംഗ് നിരയും മുംബൈക്കുണ്ട്.

ആദ്യം പറഞ്ഞ പോലെ മാച്ച് കഴിയുമ്പോള്‍ ഉള്ള സ്‌കോര്‍ ബോര്ഡിലെ വിക്കറ്റ് നേട്ടത്തേക്കാള്‍ ഉപരി ആണ് ആ മാച്ചില്‍ ബുംറ ഉണ്ടാക്കുന്ന ഇംപാക്റ്റ്…..

Take a bow champion, it’s always a pleasure to see you bowl
Much love

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്