സുവര്‍ണ തലമുറയില്‍ ജനിക്കേണ്ടിയിരുന്ന ഇന്ത്യന്‍ താരമാണയാള്‍, ശരിക്കും ക്രിക്കറ്റ് അത്ഭുതം

വിമല്‍ താഴെത്തുവീട്ടില്‍

‘വേഗത, ആക്രമണം, കൗശലം. ഇവയിലൂടെ ചില സമയങ്ങളിലെങ്കിലും അദ്ദേഹം ഞങ്ങളുടെ ഓര്‍മ്മകളെ പുനരുജ്ജീവിപ്പിക്കുന്നു. അദ്ദേഹം ബാറ്റ്‌സ്മാന്മാരെ മറികടക്കുന്ന രീതി, അവരെ ചിന്തിപ്പിക്കുന്ന രീതി, അദ്ദേഹത്തിന് ഞങ്ങളുടെ കാലഘട്ടത്തില്‍ ഞങ്ങളില്‍ ഒരാളാകാന്‍ കഴിയുമായിരുന്നു, ജസ്പ്രീത് ബുംറ ഒരു തികഞ്ഞ ബൗളര്‍ ആണ്’

മുകളില്‍ പറഞ്ഞതില്‍ യാതൊരു അതിശയോക്തിക്കും സ്ഥാനമില്ല, എന്നാല്‍ ഒരു ഇന്ത്യന്‍ ഫാസ്റ്റ് ബൗളരെ കുറിച്ചുള്ള വെസ്റ്റ് ഇന്‍ഡീസ് ബൗളിംഗ് ഇതിഹാസം കര്‍ട്ട്‌ലി ആംബ്രോസിന്റെ അഭിപ്രായമാണ് ഇത്.

ഐപിഎല്‍ മത്സരങ്ങളില്‍ ധരാളം റന്‍സുകള്‍ വഴങ്ങിയിരുന്ന, ആള്‍ക്കാരെ പെട്ടെന്ന് ആകര്‍ഷിക്കുന്ന ബൗളിംഗ് ആക്ഷനുള്ള ജസ്പ്രീത് ബുംറയ്ക്ക് ഇപ്പോള്‍ ലഭിക്കുന്ന പ്രശംസകള്‍ പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് വീഴുന്ന വര്‍ണ്ണ കടലാസുപോലെയാണ്. ഈ ഇന്ത്യന്‍ ഫാസ്റ്റ് ബൗളറിനെക്കുറിച്ച് അഭിനന്ദനാര്‍ഹമായ എന്തെങ്കിലും പറയാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ലാതെ ആയിരിക്കുന്നു. ഡെന്നിസ് ലില്ലിയെക്കാള്‍ കൂടുതല്‍ ബുംറയെ നേരിടുകയും എക്കാലത്തെയും മികച്ച ബൗളര്‍മാരുടെ പട്ടികയിലുള്ള ആന്റി റോബര്‍ട്‌സ്, കര്‍ട്ട്‌ലി ആംബ്രോസ് എന്നിവരെയും കൂടി വിവിയന്‍ റിച്ചാര്‍ഡ്‌സണ്‍ നേരിട്ടിരുന്നു എങ്കില്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡുകള്‍ വളരെ അധികം മങ്ങിപ്പോയേനെ എന്ന് പറയുന്നവരുടെ എണ്ണവും കൂടിവരുന്നു

ചില സമയങ്ങളില്‍ പ്രകടനങ്ങളെക്കാള്‍ പ്രശംസകളുടെ തലങ്ങള്‍ അതിരുകടന്നേക്കാം, പക്ഷേ ബുംറയുടെ കാര്യത്തില്‍ അതൊരിക്കലും സംഭവിച്ചിട്ടില്ല, എല്ലാ പ്രശംസകള്‍ക്കും ജസ്പ്രീത് ബുംറ അര്‍ഹനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

കുട്ടിക്കാലം മുതല്‍ ക്രിക്കറ്റ് കളിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ജസ്പ്രീത് ബുംറ ജനിച്ചത് അഹമ്മദാബാദിലാണ്. സുഹൃത്തുക്കള്‍ ബാറ്റിംഗിനെ ഇഷ്ടപ്പെടുമ്പോള്‍ ബുംറ ബൗളിംഗിനെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. ബുംറക്ക് 7 വയസ്സുള്ളപ്പോള്‍, പിതാവിന്റെ മരണത്തോടെ കുടുബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ബുംറയുടെ അമ്മയിലേക്ക് കൈമാറ്റം സംഭവിച്ചു. പിതാവിന്റെ മരണശേഷം, വീടിന്റെ സാമ്പത്തിക സ്ഥിതി വഷളായി,

കുടുംബച്ചെലവുകള്‍ കണ്ടത്തുക അമ്മയെ സംബന്ധിച്ചും വലിയ അധ്വാനമായിരുന്നു. ഇതൊക്കെയാണെങ്കിലും ബൗളിങിനോടുള്ള അടുപ്പം ബുംറയ്ക്ക് നഷ്ടമായില്ല.

ബുംറയുടെ അമ്മ ഒരു പ്രൈമറി സ്‌കൂളില്‍ അദ്ധ്യാപികയായിരുന്നു, ജസ്പ്രീത്തും അതേ സ്‌കൂളില്‍ തന്നെയായിരുന്നു പഠിച്ചത്, ബുംറയുടെ ആരോഗ്യത്തിലുള്ള അമ്മയുടെ അമിതആശങ്ക ബുംറയെ അധികം പുറത്തു പോയി കളിയ്ക്കാന്‍ അനുവദിച്ചിരുന്നില്ല, അതുകൊണ്ട് തന്നെ സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയ ശേഷമുള്ള ബുംറയുടെ പ്രധാന പരിപാടി ചുമരിലേക്ക് ബൗളെറിയുക എന്നതായിരുന്നു, അതിന് അമ്മയുടെ ശാസനകള്‍ ധരാളം കേള്‍ക്കേണ്ടിവരുകയും ചെയ്തിട്ടുണ്ട്.
അച്ഛന്‍ അന്തരിച്ചതിനുശേഷം, ചെരുപ്പ് വാങ്ങാന്‍ ബുംറയ്ക്ക് പണമില്ലായിരുന്ന അവസ്ഥായിലായിരുന്നു അതുകൊണ്ട് തന്നെ ബുംറ ദിവസവും ഒരേ വസ്ത്രവും ഷൂസും ധരിച്ചായിരുന്നു സ്‌കൂളിലും കളിക്കാനും പോയിരുന്നത്, അത്തരം സാഹചര്യങ്ങളിലൂടെ യാത്ര ചെയ്തിരുന്നതിനാല്‍ ഒരു സ്വപ്നം കാണാന്‍ പോലും ബുംറയുടെ ജീവിതപരിസ്ഥിതി അനുവദിച്ചിരുന്നില്ല, എന്നാല്‍ കഠിനാധ്വാനത്തിന്റെ കരുത്തില്‍ ബുംറ മുന്നോട്ട് നീങ്ങി, സ്വന്തം കഴിവില്‍ വിശ്വാസമുണ്ടായിരുന്നതിനാല്‍, ഒരു ദിവസം ദശലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം ഭരിക്കുന്ന സമയം വരുമെന്ന് ബുംറ പ്രതീക്ഷിച്ചിരുന്നു.

മകന്‍ ക്രിക്കറ്റ് ലോകത്തേക്ക് ചുവടുവെക്കുന്നത് ബുംറയുടെ അമ്മ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല, എന്നാല്‍ തനിക്ക് ക്രിക്കറ്റിനോട് വളരെ ഇഷ്ടമാണെന്നും അത് കൂടാതെ തന്റെ ജീവിതം അപൂര്‍ണ്ണമാണെന്നുമുള്ള ബുംറ തീരുമാനമായിരുന്നു അമ്മയുടെ മനസ്സുമാറ്റിയത്. അങ്ങനെ ജസ്പ്രീത് തന്റെ കഠിനാധ്വാനത്തിലൂടെ ബൗളിംഗിലേക്ക് പൂര്‍ണ്ണ ശ്രദ്ധകേന്ദ്രികരിച്ചു. ്ശാമഹഠ
അതിനുശേഷം ബുംറക്ക് എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ പരിശീലനം നേടാനുള്ള അവസരം ലഭിച്ചു, ഈ അവസരം ജസ്പ്രീത് രാവും പകലുമായുള്ള അദ്വാനത്തിലൂടെ മുതലാക്കി, ഇത് ജസ്പ്രീത് ബുംറക്ക് ഗുജറാത്ത് അണ്ടര്‍ 19 ടീമില്‍ കളിക്കാന്‍ അവസരം നേടിക്കൊടുത്തു. ആദ്യ മത്സരത്തില്‍ തന്നെ 7 വിക്കറ്റ് പ്രകടനം കാഴ്ചവെച്ചുകൊണ്ട് തന്റെ ടീമില്‍ തിരഞ്ഞെടുത്തവരുടെ തീരുമാനത്തെ ന്യായികരിക്കുകയും അവിടെ കൂടിയിരുന്ന സദസ്സിനെ അത്ഭുതപ്പെടുത്തുകയും ചെയ്തു.

ഈ പ്രകടനത്തിന് ശേഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കളിക്കാനുള്ള അവസരം ലഭിച്ചു. ആ ടൂര്‍ണമെന്റില്‍ കളിക്കുബോള്‍ മുംബൈ ഇന്ത്യന്‍സ് കോച്ച് ജോണ്‍ റൈറ്റിന്റെ ശ്രദ്ധയില്‍ പെടുകയും ബുംറയുടെ കഴിവും മികച്ച ബൗളിംഗും കണക്കിലെടുത്ത് കോച്ച് ജോണ്‍ റൈറ്റ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിപ്പിക്കാന്‍ തീരുമാനിച്ചു. ഐപിഎല്ലിന്റെ ആദ്യ മത്സരത്തില്‍ വിരാട് കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തി ബുംറ ശ്രദ്ധേയമായ മുന്നേറ്റം നടത്തി.

2014 ലെ ദുലീപ് ട്രോഫിയില്‍ ബുംറയുടെ കാല്‍മുട്ടിന് ഗുരുതര പരുക്കേല്‍ക്കുകയും തുടര്‍ന്ന് ശസ്ത്രക്രിയ നടത്തേണ്ടിവരുകയും ചെയ്തു, ആ കാലം ബുംറയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു, തനിക്ക് ഇനി ഒരിക്കലും പന്തെറിയാന്‍ കഴിയില്ലെന്ന് സ്വയം വിശ്വസിച്ച നാളുകളായിരുന്നു അത്. പക്ഷേ, ബുംറ ക്രിക്കറ്റിനെ ഉപേക്ഷിച്ചില്ല, ചികിത്സയ്ക്ക് ശേഷം കഠിനാധ്വാനത്തോടെ അദ്ദേഹം വീണ്ടും കളത്തിലേക്ക് തിരിച്ചുവന്ന് ലോക ബൗളിങ്ങിന്റെ നെറുകയിലെത്തി.

ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളില്‍ ഒരു ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആദ്യ ഏഷ്യന്‍ ബൗളറും ഈ കഠിനാധ്വാനിയായ ബുംറ തന്നെയാകും അതും 11 ടെസ്റ്റുകള്‍ക്കുള്ളില്‍ എന്ന ചെറിയ സമയ പരിധിക്കുള്ളില്‍, ഒരു പക്ഷെ ഇതുതന്നെയാകാം റോബര്‍ട്ട്‌സ്, ആംബ്രോസ് എന്നിവരില്‍ നിന്നുള്ള സ്വമേധയയുള്ള പ്രശംസകള്‍ക്ക് കാരണവും.
എന്നാല്‍ സ്ഥിതിവിവരണക്കണക്കുകള്‍ക്കപ്പുറമാണ്, ആക്ഷനും മനോഭാവവും, വൈവിധ്യമാര്‍ന്ന ബോളുകളും കൊണ്ട് ബാറ്റ്‌സ്മാന്‍മാരെ ചിന്തിപ്പിക്കുന്ന ബുംറ, മഹാന്‍മ്മാരുമായിട്ടുള്ള അവസാന വിശകലനത്തില്‍, എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍മാരുടെ ലിസ്റ്റിനോട് നീതി പുലര്‍ത്താന്‍ സാധിക്കുന്ന തരത്തില്‍ അദ്ദേഹത്തിന് എത്തിച്ചേരാനാകുമെന്ന് ഉറപ്പാണ്.

തീര്‍ച്ചയായും, ബൗണ്‍സറുടെ വിവേക ബുദ്ധിയോടുള്ള ഉപയോഗവും ഭയപ്പെടുത്തുന്ന ഷോര്‍ട്ട് ബോളുകളും യോര്‍ക്കറുകളെ കെട്ടഴിച്ചുവിടുന്ന രീതിയും ഇതിനോടകം തന്നെ ബുംറയെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒരു ശക്തിയാക്കി മാറ്റിയിരിക്കുന്നു. കളിയുടെ ഹ്രസ്വ ഫോര്‍മാറ്റുകളിള്‍ അദ്ദേഹം തന്റെ ആശയങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട് , അതുപോലെ തന്നെ ടെസ്റ്റ് ക്രിക്കറ്റ് ഫോര്‍മാറ്റിലും ഇതിനോടകമുള്ള പ്രകടനങ്ങള്‍ ബൗളിംഗ് വിദഗ്ധരെ പോലും ആശ്ചര്യപ്പെടുത്തുന്നു.

ബുംറയുടെ ആധിപത്യത്തിനുള്ള കാരണങ്ങള്‍ സമകാലികരില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത് എന്തുകൊണ്ടാണ് എന്ന് അന്വേഷിക്കുന്നത് രസകരമാണ്, ഒരു ഫാസ്റ്റ് ബൗളറുടെ ആയുധശേഖരണത്തില്‍ പ്രധാന ആയുധങ്ങള്‍ വേഗത, ആക്ഷന്‍ , രണ്ടു വശങ്ങളിലേക്കും ബോള്‍ ചലിപ്പിക്കാനുള്ള കഴിവ് എന്നിവയാണ്. ഉയര്‍ന്ന വേഗത ബാറ്റ്‌സ്മാന്മാരുടെ പ്രതികരണ സമയത്തെ കുറക്കുന്നു അത് അവരുടെ പ്രതിരോധത്തെയും ആക്രമണത്തെയും ബാധിക്കുന്നു. ഒരു ബൗളറുടെ ആക്ഷന്‍, സീം പൊസിഷനെ എത്രത്തോളം മറയ്ക്കാന്‍ കഴിയുമെന്ന് നിര്‍ണ്ണയിക്കുന്നു, ഒപ്പം നല്ലൊരു റിലീസ് പോയിന്റും നല്‍കുന്നു. ഇവയുടെയെല്ലാം ഒരു മിശ്രണമാണ്, ഒപ്പം അദ്ദേഹത്തിന്റെ ആക്ഷന്‍ പ്രദാനം ചെയ്യുന്ന ബാക്ക് സ്പിന്നും .

കുട്ടിക്കാലത്ത് പിതാവിനെ നഷ്ടപ്പെട്ടതിന് ശേഷം കാര്യപ്രാപ്തിയോടെ ജീവിതത്തെയും ബൗളിംഗ് പരിശീലനങ്ങളെയും സ്വപനങ്ങളെയും കൈകാര്യം ചെയ്ത ജസ്പ്രീത് ബുംറയുടെ പോരാട്ട കഥ യുവാക്കള്‍ക്ക് പ്രചോദനമാണ്,

വെറും 25 വയസ്സുമാത്രം പ്രായമുള്ള ബുംറയുടെ ബൗളിങ്ങില്‍ ഒഴിഞ്ഞുമാറാന്‍ ആഗ്രഹിക്കുന്നവരുടെ ലിസ്റ്റില്‍ സമകാലികളില്‍ പ്രധാനികള്‍ പോലും ഉള്‍പെടുന്നതില്‍ അതിശയിക്കാനില്ല. ഒപ്പം 140 കിലോമീറ്റര്‍ വേഗതയിലും അതിനുമുകളിലും വേഗത്തില്‍ പന്തെറിയാന്‍ കഴിയുന്ന നാലഞ്ചു ഫാസ്റ്റ് ബൗളര്‍മ്മാരുടെ സപ്പോര്‍ട് ബുംറക്കും ഒപ്പം ഇന്ത്യയുടെ ഭാവിയും ശോഭനവുമാക്കുന്നു ..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like