ഒറ്റക്കാര്യം ശ്രദ്ധിച്ചാല്‍ അവന്‍ നാനൂറിലധികം വിക്കറ്റ് വീഴ്ത്തു, ആബ്രോസ് തുറന്ന് പറയുന്നു

Image 3
CricketTeam India

ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ഭുംറയെ പ്രശംസകൊണ്ട് മൂടി വെസ്റ്റിന്‍ഡീസിന്റെ ഏക്കാലത്തേയും പേസ് ഇതിഹാസം കോര്‍ട്‌ലി ആബ്രോസ്. മറ്റ് ബൗളര്‍മാരില്‍ നിന്നെന്നും തികച്ച വ്യത്യസ്തനാണ ഭുംറ എന്ന് നീരീക്ഷിക്കുന്ന ആബ്രോസ് താരം ഫിറ്റ്‌നസ് നിലനിര്‍ത്തിയാല്‍ അനായാസം 400ന് മുകളില്‍ വിക്കറ്റ് സ്വന്തമാക്കുമെന്നാണ് ആബ്രോസ് നിരീക്ഷിക്കുന്നത്. ഒരു യൂട്യൂബ് ചാനലിലെ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഇന്ത്യക്കു മികച്ച ചില ഫാസ്റ്റ് ബൗളര്‍മാരുണ്ടായിട്ടുണ്ട്. ഞാന്‍ ഭുംറയുടെ വലിയ ആരാധകനാണ്. ഞാന്‍ കണ്ടിട്ടുള്ള ബൗളര്‍മാരില്‍ നിന്നെല്ലാം വ്യത്യസ്തനാണ് അദ്ദേഹം. ഗ്രൗണ്ടില്‍ വളരെ പെട്ടെന്നു ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു. തുടര്‍ന്നും മികച്ച പ്രകടനം അദ്ദേഹം ആവര്‍ത്തിക്കുന്ന പ്രതീക്ഷയിലാണ് ഞാന്‍’ ആംബ്രോസ് വ്യക്തമാക്കി.

ഭുംറയ്ക്കു ടെസ്റ്റില്‍ 400 വിക്കറ്റുകളെടുക്കാനുള്ള സാധ്യത കൂടുതലാണെന്ന് നിരീക്ഷിക്കുന്ന ആംബ്രോസ് ഫിറ്റ്ന്സ് കാത്തുസൂക്ഷിച്ചാല്‍ ഭുംറയ്ക്കു ഒരുപാട് മല്‍സരങ്ങളില്‍ കളിക്കാന്‍ കഴിയുമെന്നും തുറന്ന് പറയുന്നു.

ഭുംറയ്ക്ക് പന്ത് സീം ചെയ്യിക്കാനാവും, സ്വിങ് ചെയ്യിക്കാന്‍ കഴിയും, മികച്ച യോര്‍ക്കറുകള്‍ എറിയാന്‍ സാധിക്കുമെന്നും വിന്‍ഡീസ് ഇതിഹാസം അഭിപ്രായപ്പെട്ടു.

2018ലാണ് ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ ബുംറ അരങ്ങേറ്റം കുറിച്ചത്. ഇതിനകം 19 ടെസ്റ്റുകളില്‍ നിന്നും 22.10 ശരാശരിയില്‍ 83 വിക്കറ്റുകള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുളളത്. ജൂണ്‍ 18നാരംഭിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനനലില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് ഭുംറ ഇനി ഇന്ത്യക്കു വേണ്ടി കളിക്കുക.

ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ പേസര്‍മാരില്‍ ഒരാളായാണ് ആംബ്രോസ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വെറും 98 ടെസ്റ്റുകളില്‍ നിന്നും 405 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയത്.