ജസല്‍ മുതല്‍ ജോസു വരെ!, മഹാപ്രഖ്യാപനത്തിന് മുമ്പ് ലഭിക്കുന്ന സൂചനകള്‍
കേരള ബ്ലാസ്റ്റേഴ്‌സ് ബുധനാഴ്ച്ച ഒരു താരത്തെ പ്രഖ്യാപിക്കുമെന്ന് വാര്‍ത്ത പുറത്ത് വന്നതോടെ ആരാണ് ആ താരമെന്ന ആകാംക്ഷയിലാണ് ബബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍. മഞ്ഞപ്പടയുടെ വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ഇതുസംബന്ധിച്ച് ചൂടന്‍ ചര്‍ച്ചകളാണ് നടക്കുന്നത്.
ബ്ലാസ്റ്റേഴ്‌സ് മൂന്ന് വര്‍ഷത്തേക്ക് കരാര്‍ പുതുക്കിയ ജെസലിന്റെ പേരാകും ബ്ലാസ്റ്റേഴ്‌സ് നാളെ പ്രഖ്യാപിക്കുക എന്നാണ് ഭൂരിഭാഗം ആരാധകരും അഭിപ്രായപ്പെടുന്നത്. ജസലും അമ്മയും ഒരു കറുത്ത കാറിന് സമീപം നില്‍ക്കുന്ന ഫോട്ടോ ചൂണ്ടികാട്ടി ബ്ലാസ്‌റ്റേഴ്‌സ് പുറത്ത് വിട്ട വീഡിയോയിലെ കാറുമായുളള സാമ്യമാണ് ആരാധകര്‍ തെളിവായി ആരോപിക്കുന്നത്. മാത്രമല്ല ബ്ലാസ്റ്റേഴ്‌സ് പുറത്ത് വിട്ട താരത്തിന്റെ അവ്യക്ത രൂപവും ജെസലിനോട് സാമ്യമുണ്ടത്രെ.
രണ്ട് മാസം മുമ്പേ ജസലുമായി ബ്ലാസ്റ്റേഴ്‌സ് മൂന്ന് വര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ടെങ്കിലും ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതും ആരാധകര്‍ ചൂണ്ടികാണിക്കുന്നു.
അതെസമയം ആ താരം പ്രശാന്തോ, കെപി രാഹുലോ ആയിരിക്കുമെന്ന അഭിപ്രായവും മറ്റ് ചില ആരാധകര്‍ക്കുണ്ട്. ഇരുവരും കറുത്ത കാറിന് സമീപം നില്‍ക്കുന്ന ഫോട്ടോകളാണ് ഇത്തരമൊരു സംശയം ഉയരാന്‍ കാരണം. മൂവരേയും കൂടാതെ ഹൃഷിദത്ത്, രാജു ഗെയ്ക്ക് വാദ്, ഓഗ്‌ബെചെ, ഹക്കു, അര്‍ജുന്‍ ജയരാജ് തുടങ്ങിയ പേരുകളും ആരാധകര്‍ ഉയര്‍ത്തുണ്ട്. ചില ആരാധകര്‍ ജോസുവിന്റെ തിരിച്ചുവരവ് വരെ സംശയിക്കുന്നു എന്നതാണ് ഏറ്റവും രസകരം.
ഏതായാലും ബ്ലാസ്റ്റേഴ്‌സിന്റെ പ്രഖ്യാപനത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഏതാനും മണിക്കൂറിന് ശേഷം ഇതു സംബന്ധിച്ചുളള സസ്‌പെന്‍സിന് ബ്ലാസ്റ്റേഴ്‌സ് അറുതിവരുത്തും.