മദര്‍വെല്‍ എഫ്‌സി നായകനെ റാഞ്ചി ഐഎസ്എല്‍ ക്ലബ്

ഇമേജ് ക്രെഡിറ്റ്: ഖേല്‍നൗ

സ്‌കോട്ടിഷ് സൂപ്പര്‍ ക്ലബ് മദര്‍വെല്‍ എഫ്‌സിയുടെ നായകനും സെന്റര്‍ ബാക്കുമായ പീറ്റര്‍ ബാര്‍ട്ട്‌ലിയെ സ്വന്തമാക്കി ഐഎസ്എല്‍ ക്ലബ് ജംഷഡ്പൂര്‍ എഫ്‌സി. രണ്ട് വര്‍ഷത്തേക്കാണ് 32കാരനുമായി ജംഷഡ്പൂര്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. നിലവില്‍ ഫ്രീ ഏജന്റായിരുന്നു താരം.

ഇംഗ്ലണ്ട് സ്വദേശിയായ പീറ്റര്‍ ബാര്‍ട്ടിലര്‍ 2006ല്‍ മൂന്നാം ഡിവിഷന്‍ ക്ലബ് സണ്ടര്‍ലാന്‍ഡില്‍ കളിച്ചാണ് കരിയര്‍ തുടങ്ങിയത്. തുടര്‍ന്ന് ഇംഗ്ലീഷ് ക്ലബുകളായ ചെസ്റ്റര്‍ ഫീല്‍ഡ്, ഹാര്‍ട്ടിപൂള്‍ യുണൈറ്റഡ്, സ്റ്റീവനേജ് ക്ലബുകളില്‍ കളിച്ച താരം 1017ലാണ് സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗിലേക്ക് കൂറുമാറിയത്.

മദര്‍വെല്ലിനായി ഇതിനോടകം 53 മത്സരങ്ങള്‍ കളിച്ച ഈ പ്രതിരോധ താരം നാല് ഗോളും സ്വന്തമാക്കിയിട്ടുണ്ട്. പീറ്റര്‍ ബാര്‍ട്ട്‌ലിയുടെ വരവ് ജംഷഡ്പൂര്‍ പ്രതിരോധ നിരയെ കൂടുതല്‍ ശക്തിയുളളതാക്കും.

നിലവില്‍ ഓവന്‍ കോയലിന് കീഴില്‍ ഐഎസ്എള്‍ പുതിയ സീസണിനായി വലിയ ഒരുക്കമാണ് ജംഷഡ്പൂര്‍ എപ്‌സി നടത്തുന്നത്. കഴിഞ്ഞ സീസണില്‍ ചെന്നൈയെ ഫൈനലിലെത്തിച്ച ഓവലിനെ ഈ മാസം ആദ്യത്തിലാണ് ജംഷഡ്പൂര്‍ സ്വന്തം നിരയിലെത്തിച്ചത്.

You Might Also Like