ലിവര്‍പൂള്‍ താരത്തെ സ്വന്തമാക്കാന്‍ ജംഷഡ്പൂര്‍, സര്‍പ്രൈസ് നീക്കം

Image 3
FootballISL

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ലിവര്‍പൂളിലും ലെസ്റ്റര്‍ സിറ്റിയിലും പന്ത് തട്ടിയ പ്രതിരോധ താരം ജാക്ക് ഹോബ്‌സിനെ സ്വന്തമാക്കാന്‍ നീക്കം നടത്തിയ ഐഎസ്എള്‍ ക്ലബായ ജംഷഡ്പൂര്‍ എഫ്‌സി. 31കാരനായ ഈ ഇംഗ്ലീഷ് താരം സെന്‍ട്രല്‍ ബാക്ക് ആയാണ് കളിക്കുന്നത്. പ്രമുഖ കായിക മാധ്യമമായ ഖേല്‍ നൗ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ലെസ്റ്റര്‍ സിറ്റിയില്‍ കളിച്ചാന് പ്രെഫഷണല്‍ ഫുട്‌ബോളിലേക്ക് ജാക്ക് ഹോബ്‌സ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ലിവര്‍പൂളിലേക്കെത്തിയ ഹോബ്‌സ് അവരുടെ ജൂനിയര്‍ ടീമുകള്‍ക്കായി തകര്‍പ്പന്‍ പ്രകടനം ആണ് കാഴ്ച്ചവെച്ചത്.

അവിടെ നിന്നും ലിവര്‍പൂള്‍ സീനിയര്‍ ടീമിലും ഹോബ്‌സ് പന്ത് തട്ടി. തുടര്‍ന്ന് ലെസ്റ്ററില്‍ തിരിച്ചെത്തിയ താരം 114 മത്സരങ്ങളിലാണ് നീലകുപ്പായം അണിഞ്ഞത്. പിന്നീട് നിരവധി പ്രീമിയര്‍ ലീഗ് ക്ലബുകളിലും ഈ സെന്‍ട്രല്‍ ബാക്ക് പന്ത് തട്ടി.

നിലവില്‍ മറ്റൊരു ഇംഗ്ലീഷ് ക്ലബ് ബോള്‍ട്ടണ്‍ വാണ്ടേഴ്‌സിനായാണ് ഹോബ്‌സ് പന്ത് തട്ടുന്നത്. കഴിഞ്ഞ സീസണില്‍ 11 മത്സരങ്ങളാണ് താരം കളത്തിലറങ്ങിയത്. ഇതിനിടെ പരിക്ക് ഹോബ്‌സിന് തിരിച്ചടിയായിരുന്നു. ഹോബ്‌സ് ജംഷഡ്പൂരിലെത്തിയാല്‍ അത് മികച്ചൊരു നീക്കമാകും.

കഴിഞ്ഞ ദിവസം ചെന്നൈയുടെ ഇംഗ്ലീഷ് പരിശീലകന്‍ ഓയില്‍ കോയിലിനേയും ജംഷഡ്പൂര്‍ സ്വന്തമാക്കിയിരുന്നു. ട്രാന്‍സ്ഫര്‍ വിപണയില്‍ ഇതുവരെ കാര്യമായ ഇടപെടല്‍ നടത്താത്ത ജംഷഡ്പൂര്‍ കോയലിനെ സ്വന്തമാക്കിയതോടെ നിരവധി താരങ്ങളുമായി ചര്‍ച്ചകല്‍ ആരംഭിച്ചിട്ടുണ്ട്.