എന്തുകൊണ്ട് ജംഷഡ്പൂര്‍ തിരഞ്ഞെടുത്തു? കോയലിന്റെ വെളിപ്പെടുത്തല്‍

കഴിഞ്ഞ ആഴ്ച്ചയായിരുന്നു ചെന്നൈയിന്‍ എഫ്‌സിയുടെ പ്രിയപ്പെട്ട കോച്ച് ഓവന്‍ കോയലിനെ ജംഷഡ്പൂര്‍ എഫ്‌സി സ്വന്തമാക്കിയത്. കഴിഞ്ഞ ഐഎസ്എല്ലില്‍ പകുതിയ്‌ക്കെത്തി ചെന്നൈയെ ഫൈനലിലെത്തിച്ചതോടെയാണ് കോയല്‍ ശ്രദ്ധേയനായത്.

എന്തുകൊണ്ടാണ് തൊട്ടടുത്ത സീസണില്‍ ഐഎസ്എല്ലില്‍ തന്നെ മറ്റൊരു ക്ലബ്വ ജംഷഡ്പൂര്‍ എഫ്‌സിയെ തിരഞ്ഞെടുത്തു എന്ന് കോയല്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.

‘എന്റെ ഇന്ത്യയിലെ ആദ്യത്തെ മത്സരം ജംഷഡ്പൂര്‍ എഫ്‌സിയ്‌ക്കെതിരെ ജംഷഡ്പൂരില്‍ വെച്ച് തന്നൈയായിരുന്നു. അവിടെത്തെ സ്റ്റേഡിയം എന്നെ ഏറെ ആകര്‍ഷിച്ചു. മൈതാനവും പരിശീലന സൗകര്യങ്ങളും മുഴുവന്‍ അടിസ്ഥാന സൗകര്യങ്ങളുമെല്ലാം മികച്ചതായിരുന്നു. ഈ സമ്മറില്‍ ഞാന്‍ ഫ്രീ ഏജന്റായി. എനിക്ക് വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും ധാരാളം ഓഫറുകള്‍ വന്നിരുന്നു. ഒടുവില്‍ ജംഷഡ്പൂരില്‍ നിന്നും എനിക്ക് ഓഫര്‍ ലഭിച്ചു. ക്ലബ് മാനേജുമെന്റിന്റേയും എന്റേയും കാഴ്ച്ചപാടുകള്‍ ഒന്നാണെന്ന് എനിക്ക് തോന്നി. എന്താണ് അവര്‍ക്ക് വേണ്ടതെന്ന് എനിക്ക് മനസ്സിലായി. ക്ലബിന്റെ അടിസ്ഥാന സൗകര്യങ്ങളും മറ്റും എല്ലാം എനിക്ക് വളരെ പ്രധാന്യമുളള ഒന്നാണ്’ കോയല്‍ പറഞ്ഞു.

കൂടാതെ ചെന്നൈയിനില്‍ നിന്നും വ്യത്യസ്തമായി ജംഷഡ്പൂര്‍ രണ്ട് വര്‍ഷത്തെ കരാര്‍ തനിക്ക് തന്നതും തന്നെ ടാറ്റയുടെ ക്ലബിലേക്ക് ആകര്‍ഷിച്ചതായി അദ്ദേഹം കൂട്ടിചേര്‍ത്തു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഐഎസ്എല്‍ കളിക്കുന്നുണ്ടെങ്കിലും ഇതുവരെ പ്ലേഓഫില്‍ പോലും സ്ഥാനം പിടിക്കാനാകാതെ വന്നതോടെയാണ് ഓവന്‍ കോയിലിനെ റാഞ്ചാന്‍ ജംഷഡ്പൂര്‍ തീരുമാനിച്ചത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബോള്‍ട്ടന്‍ വാണ്ടറേഴ്‌സ്, ബേര്‍ണ്‍ലി തുടങ്ങിയ ക്ലബുകളെ ആണ് ഓവന്‍ ഇതിന് മുമ്പ് പരിശീലിപ്പിച്ചിട്ടുള്ളത്. വീഗന്‍ അത്ലറ്റിക്ക്, ബ്ലാക്ക് ബേണ്‍ റോവേഴ്സ് എന്നീ ക്ലബുകളുടെയും പരിശീലകനായിട്ടുണ്ട്. ബോള്‍ട്ടണ്‍ പരിശീലകനായിരിക്കെ ക്ലബിനെ എഫ് എ കപ്പ് സെമി ഫൈനല്‍ വരെ എത്തിക്കാന്‍ ഓവനായിരുന്നു.

You Might Also Like