; )
ഐഎസ്എല്ലില്‍ സൂപ്പര്‍ പരിശീലകനെ നഷ്ടപ്പെട്ട ഞെട്ടലിലാണ് ചെന്നൈയിന്‍ എഫ്‌സി. ജംഷഡ്പൂര്‍ എഫ്‌സിയാണ് ഓവന്‍ കോയ്‌ലിനെ തകര്‍പ്പന്‍ നീക്കത്തിലൂടെ സ്വന്തം പാളയത്തിലെത്തിച്ചത്. രണ്ട് വര്‍ഷത്തേയ്ക്കാണ് കോയ്ല്‍ ജംഷഡ്പൂര്‍ എഫ്‌സിയുമായി കരാര്‍ ഒപ്പിട്ടത്.
കഴിഞ്ഞ ഐഎസ്എല്‍ സീസണിനിടേയായിരുന്നു ഇംഗ്ലീഷ് പരിശീലകനായ കോയില്‍ ചെന്നൈ എഫ്‌സിയുമായി കരാര്‍ ഒപ്പിട്ടത്. അതുവരെ ദയനീയ പ്രകടനം കാഴ്ച്ചവെക്കുകയായിരുന്ന ചെന്നൈ പിന്നീട് അവിശ്വസനീയമായി മുന്നേറുകയായിരുന്നു. ഒടുവില്‍ ഐഎസ്എല്‍ ഫൈനല്‍ വരെ ചെന്നൈയെ ഓവല്‍ കൈപിടിച്ചുയര്‍ത്തി.
എന്നാല്‍ ഒരു സീസണ്‍ പിന്നിട്ടപ്പോഴേക്കും തങ്ങളുടെ എല്ലാമെല്ലാമായ പരിശീലകനെ നഷ്ടപ്പെട്ടിരിക്കുകയാണ് ചെന്നൈയ്ക്ക്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഐഎസ്എല്‍ കളിക്കുന്നുണ്ടെങ്കിലും ഇതുവരെ പ്ലേഓഫില്‍ പോലും സ്ഥാനം പിടിക്കാനാകാതെ വന്നതോടെയാണ് ഓവന്‍ കോയിലിനെ റാഞ്ചാന്‍ ജംഷഡ്പൂര്‍ തീരുമാനിച്ചത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബോള്‍ട്ടന്‍ വാണ്ടറേഴ്സ്, ബേര്‍ണ്‍ലി തുടങ്ങിയ ക്ലബുകളെ ആണ് ഓവന്‍ ഇതിന് മുമ്പ് പരിശീലിപ്പിച്ചിട്ടുള്ളത്. വീഗന്‍ അത്‌ലറ്റിക്ക്, ബ്ലാക്ക് ബേണ്‍ റോവേഴ്‌സ് എന്നീ ക്ലബുകളുടെയും പരിശീലകനായിട്ടുണ്ട്. ബോള്‍ട്ടണ്‍ പരിശീലകനായിരിക്കെ ക്ലബിനെ എഫ് എ കപ്പ് സെമി ഫൈനല്‍ വരെ എത്തിക്കാന്‍ ഓവനായിരുന്നു.