ടോപ് സ്‌കോററേയും റാഞ്ചി, ചെന്നൈയെ ഞെട്ടിച്ച് വീണ്ടും ജംഷഡ്പൂര്‍
ചെന്നൈയിന്‍ സൂപ്പര്‍ താരവും കഴിഞ്ഞ വര്‍ഷത്തെ ഐഎസ്എല്‍ ടോപ് സ്‌കോററുമായ ലിത്വാനിയന്‍ സ്‌ട്രൈക്കര്‍ നെരിജസ് വാല്‍സ്‌കിസിനെ സ്വന്തമാക്കി ജംഷട്പൂര്‍ എഫ്‌സി. ക്ലബ് തന്നെ വാര്‍ത്ത കുറിപ്പിലൂടെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. രണ്ട് വര്‍ഷത്തേയ്ക്കാണ് വാല്‍സ്‌കിസുമായി ജംഷഡ്പൂര്‍ കരാര്‍ ഒപ്പിട്ടത്.
കഴിഞ്ഞ സീസണില്‍ ചെന്നെയിക്കായി 15 ഗോളുകളും ആറ് അസിസ്റ്റും ആണ് താരം സ്വന്തമാക്കിയത്. ഐഎസ്എല്‍ ഫൈനലില്‍ വരെ ഈ ലിത്വാനിയന്‍ സ്‌ട്രൈക്കര്‍ ഗോള്‍ കണ്ടെത്തിയിരുന്നു.
ലിത്വാനിയന്‍ ദേശീയ ടീമിനായും കളിച്ചിട്ടുളള താരമാണ് വാല്‍സ്‌കിസ്. 2019ലാണ് ഇസ്രായേലില്‍ നിന്ന് ടെല്‍ അവീവ് ക്ലബ്ബായ ഹാപോയല്‍ ടെല്‍ അവീവില്‍ നിന്നും ചെന്നൈയിലേക്ക് എത്തുന്നത്.
നേരത്തെ ജംഷഡ്പൂര്‍ എഫ്‌സി ചെന്നൈയില്‍ നിന്ന് അവരുടെ കോച്ച് ഓവല്‍ കോയലിനേയും റാഞ്ചിയിരുന്നു. കഴിഞ്ഞ ദിവസം സ്‌കോട്ടിഷ് സൂപ്പര്‍ ക്ലബ് മദര്‍വെല്‍ എഫ്സിയുടെ നായകനും സെന്റര്‍ ബാക്കുമായ പീറ്റര്‍ ബാര്‍ട്ട്ലിയേയും ജംഷഡ്പൂര്‍ സ്വന്തമാക്കിയിരുന്നു. രണ്ട് വര്‍ഷത്തേക്കാണ് 32കാരനുമായി ജംഷഡ്പൂര്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. നിലവില്‍ ഫ്രീ ഏജന്റായിരുന്നു താരം.
ഇംഗ്ലണ്ട് സ്വദേശിയായ പീറ്റര്‍ ബാര്‍ട്ടിലര്‍ 2006ല്‍ മൂന്നാം ഡിവിഷന്‍ ക്ലബ് സണ്ടര്‍ലാന്‍ഡില്‍ കളിച്ചാണ് കരിയര്‍ തുടങ്ങിയത്. തുടര്‍ന്ന് ഇംഗ്ലീഷ് ക്ലബുകളായ ചെസ്റ്റര്‍ ഫീല്‍ഡ്, ഹാര്‍ട്ടിപൂള്‍ യുണൈറ്റഡ്, സ്റ്റീവനേജ് ക്ലബുകളില്‍ കളിച്ച താരം 1017ലാണ് സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗിലേക്ക് കൂറുമാറിയത്.