അവന്‍ ഭീകരനായ കൊലയാളിയാണ്, മനപ്പൂര്‍വ്വമാണ് കോഹ്ലിയുടെ ആവശ്യം അവന്‍ നിരസിച്ചത്, ഇന്ത്യന്‍ താരം പറയുന്നു

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തകര്‍പ്പന്‍ പ്രകടനമാണ് ന്യൂസിലാന്‍ഡ് പേസര്‍ കെയ്ല്‍ ജാമിസണ്‍ പുറത്തെടുത്തത്. കോഹ്ലുയും റിഷഭ് പന്തു അടക്കം അഞ്ച് ഇന്ത്യന്‍ വിക്കറ്റുകള്‍ പിഴുതെടുത്ത ജാമിസണ്‍ കരിയറില്‍ ആദ്യമായാണ് ഇത്തരമൊരു നേട്ടം കൈപിടിയില്‍ ഒതുക്കുന്നത്.
അതെസമയം ഇത്തരമൊരു പ്രകടനത്തിന് ജാമിസണ്‍ നേരത്തെ തന്നെ മുന്നൊരുക്കം നടത്തിയിരുന്നതായാണ് മുന്‍ ഇന്തയന്‍ താരം ആകാശ് ചോപ്ര നിരീക്ഷിക്കുന്നത. അതിനാലാണ് ഐപിഎല്ലില്‍ കോഹ്ലി ആവശ്യപ്പെട്ടിട്ടും ഡ്യൂക്ക് ബോളില്‍ ജാമിസണ്‍ പന്തെറിയാതിരുന്നതെന്നും ചോപ്ര പറയുന്നു.
” ആദ്യ ദിനത്തില്‍ ഓഫ് സ്റ്റമ്പിന് വെളിയിലായാണ് അവന്‍ കോഹ്ലിയ്‌ക്കെതിരെ ബൗള്‍ ചെയ്തുകൊണ്ടിരുന്നത്. കോഹ്ലി ലീവ് ചെയ്യുകയും ചെയ്തുകൊണ്ടിരുന്നു. എന്നാല്‍ ഇന്നാകട്ടെ തുടക്കത്തില്‍ അവനെറിഞ്ഞ അഞ്ചില്‍ രണ്ട് പന്തും സ്റ്റമ്പിലേക്കാണ് വന്നത്, അതില്‍ കോഹ്ലി വീഴുകയും ഓവര്‍നൈറ്റ് സ്‌കോറായ 44 ല്‍ പുറത്താവുകയും ചെയ്തു. ഇതുകൊണ്ടാണ് ഐ പി എല്ലിനിടെ കോഹ്ലിയ്‌ക്കെതിരെ അവന്‍ ബൗള്‍ ചെയ്യാതിരുന്നത്. ‘ ആകാശ് ചോപ്ര പറഞ്ഞു.
ഐ പി എല്ലില്‍ പരിശീലനത്തിനിടെ ഡ്യൂക്ക് ബോളുകൊണ്ട് തനിക്കെതിരെ ബൗള്‍ ചെയ്യാന്‍ കോഹ്ലി ആവശ്യപെട്ടിരുന്നുവെന്നും താനതിന് തയ്യാറായില്ലയെന്നും കെയ്ല്‍ ജാമിസണ്‍ പറഞ്ഞിരുന്നു. ഐ പി എല്ലില്‍ 15 കോടി രൂപയ്ക്കായിരുന്നു ജാമിസണെ ആര്‍ സി ബി സ്വന്തമാക്കിയിരുന്നത്.
‘ ജാമിസണ്‍ ഭീമാകാരനായ കൊലയാളിയാണ്, ആദ്യം അവന്‍ രോഹിത് ശര്‍മ്മയെ പുറത്താക്കി, പുറകെ വിരാട് കോഹ്ലിയെയും, പിന്നീടെത്തിയത് റിഷഭ് പന്തായിരുന്നു. തുടക്കത്തില്‍ പന്തുകള്‍ ലീവ് ചെയ്ത പന്ത് ബൗണ്ടറി നേടിയാണ് അക്കൗണ്ട് തുറന്നത്. ഉടനെ ജാമിസണ്‍ വൈഡായി പന്തെറിയുകയും വീണ്ടും ഷോട്ടിന് ശ്രമിച്ച പന്ത് എഡ്ജ് ചെയ്ത് സ്ലിപ്പിന്റെ കൈകളിലെത്തി പുറത്താവുകയും ചെയ്തു. ‘ ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.