കോർണർ ഫ്ലാഗ് തരിപ്പണമാക്കി വാർഡിയുടെ ഗോൾ സെലിബ്രേഷൻ, ഒടുവിൽ റഫറിയുടെ വക മഞ്ഞക്കാർഡും

Image 3
EPLFeaturedFootball

ഷെഫീൽഡ് യുണൈറ്റഡിനെതിരായ പ്രീമിയർലീഗ് മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയം കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ് പ്രീമിയർ ലീഗിലെ കുറുക്കന്മാർ എന്നറിയപ്പെടുന്ന ലൈസസ്റ്റർ യുണൈറ്റഡ്. മത്സരം സമനിലയിലേക്കടുക്കാനിരിക്കെ തൊണ്ണൂറാം മിനുട്ടിൽ സൂപ്പർതാരം ജെയ്മി വാർഡി നേടിയ ഗോളിലാണ് ലൈസസ്റ്റർ വിജയക്കൊടി പാറിച്ചത്.

തൊണ്ണൂറാം മിനുട്ടിലെ ഗോളിനു പകരം അതിനു ശേഷം നടത്തിയ ഗോൾ സെലിബ്രേഷനെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നത്. തൊണ്ണൂറാം മിനുട്ടിൽ രണ്ടു പ്രതിരോധ താരങ്ങളെ മറികടന്നു പന്തുമായി മുന്നേറിയ വാർഡി മുന്നിലേക്ക്‌ വന്ന ഗോൾകീപ്പറെ കബളിപ്പിച്ച് പോസ്റ്റിന്റെ വലതു മൂലയിലേക്ക് അടിച്ചു കയറ്റുകയായിരുന്നു. ശേഷം ഇടതു മൂലയിലെ കോർണർ ഫ്ലാഗിലേക്ക് പുല്ലിലൂടെ ഉരസി നീങ്ങിയ സെലിബ്രേഷൻ ഫ്ലാഗ് തകർത്താണ് അവസാനിച്ചത്.

https://twitter.com/MattCFC90/status/1335616466436108288?s=19

ഫ്ലാഗ് ചവിട്ടിയൊടിച്ചതിനു ശേഷം അമളി മനസിലാക്കിയ വാർഡി ചവിട്ടിന്റെ ആഘാത്തിൽ തകർന്ന ഫ്ലാഗിനെ പൂർവസ്ഥിതിയിലേക്ക് വെക്കാനുള്ള ശ്രമവും നടത്തി. എന്നാൽ ഈ പ്രവർത്തിക്കുന്ന മത്സരം നിയന്ത്രിച്ച റഫറിയുടെ കയ്യിൽ നിന്നും മഞ്ഞക്കാർഡും വാർഡിക്കു ലഭിച്ചു. എന്നാൽ അതൊന്നും കാര്യമാക്കാതെ സമനിലയിലേക്ക് പോകുമെന്ന് കരുതിയ മത്സരം വിജയിപ്പിച്ചതിന്റെ ആഹ്ലാദത്തിലായിരുന്നു വാർഡി.

ചെറുപ്പം മുതലേ ചിരവൈരികളായ ഷെഫീൽഡ് യുണൈറ്റഡിനോട്‌ വെറുപ്പുമായാണ് വാർഡി വളർന്നു വന്നത്. ഷെഫീൽഡ് യുണൈറ്റഡ് ആരാധകരുടെ ഹൃദയം തകർത്ത ഗോൾ ഈ രീതിയിലാണ് വാർഡിൽ ആഘോഷിച്ചതെന്നു മാത്രം. ഇതോടെ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരാൻ വാർഡിയുടെ ലൈസസ്റ്റർ സിറ്റിക്കു സാധിച്ചിരിക്കുകയാണ്