നെയ്മറുടെ പ്രകടനം കണ്ട് തമ്മിലടിച്ച് ലിവർപൂൾ-യുണൈറ്റഡ് ഇതിഹാസങ്ങൾ, വീഡിയോ കാണാം

Image 3
Champions LeagueFeaturedFootball

നെയ്മറിന്റെ പ്രകടനത്തെക്കുറിച്ചുള്ള അഭിപ്രായപ്രകടനത്തിൽ വാക്കുകൾ കൊണ്ടുള്ള പോരിൽ ഏർപ്പെട്ടു കൊണ്ട് വ്യത്യസ്തരായിരിക്കുകയാണ് ലിവർപൂൾ ഇതിഹാസം ജെയ്‌മി കരഗറും യുണൈറ്റഡിന്റെ ഗോൾകീപ്പിങ് ഇതിഹാസം പീറ്റർ സ്‌മൈക്കലും. സിബിഎസ് സ്പോർട്സിന്റെ പിഎസ്‌ജി-അറ്റലാന്റ മത്സരത്തിന്റെ തത്സമയ ചാമ്പ്യൻസ്‌ലീഗ് സംപ്രേഷണത്തിനിടയിലാണ് ഇരുവരുടെയും നെയ്മറെക്കുറിച്ചുള്ള വാഗ്‌വാദം.

ആദ്യപകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും മികച്ച ഏതാനും ഗോളവസരങ്ങൾ നെയ്മർ കളഞ്ഞു കുളിച്ചതിനെക്കുറിച്ച് ആദ്യപകുതിയെ വിലയിരുത്തുന്ന സമയത്ത് പീറ്റർ സ്‌മൈക്കൽ സംസാരിച്ചിരുന്നു. കൂടാതെ അറ്റലാന്റായാണ് മികച്ച അവസരങ്ങൾ സൃഷ്ടിച്ചതെന്നും അഭിപ്രായപ്പെട്ടതോടെ ജെയ്‌മി കരഗർ നെയ്മറിന്റെ പ്രകടനത്തെ പിന്തുണച്ചു മുന്നോട്ട് വരികയായിരുന്നു.

ചൂടുപിടിച്ച ചർച്ചകൾക്കിടയിൽ ജെയ്‌മി കരഗറിനോട് ദയവായി ഇനി കരയരുതെന്ന പ്രകോപനപരായ സ്‌മൈക്കേലിന്റെ വാദം കരഗറെ ചൊടിപ്പിക്കുകയായിരുന്നു. എന്നാൽ നെയ്മർ രണ്ടാം പകുതിയിൽ എംബപ്പേക്കൊപ്പം വൻ തിരിച്ചു വരവ് നടത്തുകയായിരുന്നു. രണ്ടു ഗോളുകൾക്കും അവസരമൊരുക്കിയത് നെയ്മറിന്റെ മുന്നേറ്റങ്ങളായിരുന്നു. രണ്ടാം ഗോൾ നേടിയതോടെ നെയ്മറെ ആദ്യപകുതിയിൽ കുറ്റപ്പെടുത്തിയ സ്‌മൈക്കലിനെതിരെ കാരഗർ ഗോളിനൊപ്പം ആർപ്പു വിളിച്ചാണ് തിരിച്ചടിച്ചത്.

ഇപ്പോൾ നെയ്മർ എന്താണ് ചെയ്തതെന്നു കണ്ടില്ലേയെന്നും നിങ്ങൾ ഗോൾകീപ്പിങ്ങിൽ ശ്രദ്ധ കേന്ദ്രികരിക്കൂ എന്നാണ് ആർപ്പുവിളിയോടെ കാരഗർ സ്‌മൈക്കലിന്റെ ആരോപണങ്ങൾക്ക് തിരിച്ചടിയേകിയത്. എന്നാൽ രണ്ടാം പകുതിയിലെ നെയ്മറിൻറെ പ്രകടനങ്ങൾ സ്‌മൈക്കൽ അംഗീകരിക്കുകയാണുണ്ടായത്. താങ്കൾക്ക് ഫുട്ബോളിനെക്കുറിച്ച് നന്നായറിയാമെന്നും കരഗറിനോട് മറുപടി നൽകുകയായിരുന്നു.