ഈ പിറന്നാൾ കയ്പേറിയത്! റയലിൽ അവസരങ്ങളില്ലാതെ ലോകകപ്പ് സൂപ്പർതാരം

Image 3
FeaturedFootball

റയല്‍ മാഡ്രിഡ്ടീമില്‍ ഈ സീസണില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാതെവിഷമിക്കുകയാണ്കൊളംബിയന്‍ സൂപ്പര്‍താരം ജെയിംസ് റോഡ്രിഗസ്. ഇരുപത്തൊമ്പതാം പിറന്നാള്‍ആഘോഷിക്കുമ്പോഴും റോഡ്രിഗസിനോട് സിദാന്റെസമീപനംതാരത്തിന്റെ പിറന്നാള്‍ മധുരം കയ്‌പേറിയതാക്കുകയാണ്.

2014 ലോകകപ്പിലെ മികച്ച പ്രകടനമാണ്ജെയിംസ് റോഡ്രിഗസിനെ റയല്‍മാഡ്രിഡിലെത്തിക്കുന്നത്. ആ ലോകകപ്പില്‍ ഏറ്റവും മികച്ച താരമായി റോഡ്രിഗസ് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ബയേണ്‍മ്യൂണിക്കില്‍ ലോണില്‍ കളിച്ചിരുന്ന താരം ഈ സീസണില്‍റയല്‍ മാഡ്രിഡില്‍ തിരിച്ചെത്തുകയായിരുന്നു.

സീസണില്‍ പരിക്കു മൂലം കുറെ നാളുകള്‍ റോഡ്രിഗ്വസിനു കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. പരിക്കിനും കൊറോണക്കും ശേഷം റയല്‍ സോസിഡാഡിനെതിരെ ആദ്യമായി കളിക്കളത്തിലിറങ്ങിയെങ്കിലും അതിനു ശേഷം ജെയിംസ് റോഡ്രിഗ്വസിന് കാര്യമായി അവസരങ്ങള്‍ ലഭിച്ചിട്ടില്ല. പിറന്നാള്‍ ദിനത്തിനെങ്കിലും അവസരം കിട്ടുമെന്നു പ്രതീക്ഷിച്ച റോഡ്രിഗസിനെ ഗെറ്റാഫെക്കെതിരെയുള്ള സ്‌ക്വാഡില്‍ സിദാന്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

പരിശീലകനായ സിനദിന്‍ സിദാന്‍ താരത്തില്‍ കാര്യമായ വിശ്വാസമര്‍പ്പിക്കാത്തത് ജെയിംസ് റോഡ്രിഗ്വസിനെ മാനസികമായി തളര്‍ത്തിയിരിക്കുകയാണ്. ഇത്തരത്തിലാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ അടുത്ത സീസണ്‍ തന്റെ ഇഷ്ട ക്ലബ്ബിനോട് താരം വിടപറയുമെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.. ഈ സീസണില്‍ കൂടുതല്‍ അവസരങ്ങള്‍ക്ക് വേണ്ടി പ്രതീക്ഷയിലാണ് താരം.