ആന്‍ഡേഴ്‌സന്‍ ആദ്യ ആഷസ് ടെസ്റ്റില്‍ നിന്നും പുറത്ത്

ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിന്ന് ഇംഗ്ലീഷ് താരം ജെയിംസ് ആന്‍ഡേഴ്‌സണ്‍ പുറത്ത്. നിലവില്‍ പരിക്കൊന്നുമില്ലെങ്കിലും ഗാബയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ആന്‍ഡേഴ്‌സണ് വിശ്രമം അനുവദിക്കാന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിയ്ക്കുകയായിരുന്നു.

ഇംഗ്ലണ്ട് താരത്തിന്റെ വര്‍ക്ക് ലോഡ് മാനേജ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഗാബയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആന്‍ഡേഴ്‌സണ് വിശ്രമം നല്‍കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ആന്‍ഡേഴ്‌സണ്‍ ഫിറ്റാണെന്നും പരിക്കൊന്നുമില്ലെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു.

ആറ് ആഴ്ചയില്‍ അഞ്ച് ടെസ്റ്റ് കളിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ ആന്‍ഡേഴ്‌സണിന്റെ വര്‍ക്ക് ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായാണ് ഈ തീരുമാനം എന്നും അഡിലെയ്ഡിലെ രണ്ടാം ടെസ്റ്റില്‍ താരം കളിക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി.

ഈ മാസം എട്ടാം തീയ്യതി മുതലാണ് ആഷസ് പരമ്പര ആരംഭിക്കുന്നത്. അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പര അടുത്ത ജനുവരി 18 വരെ നീണ്ടു നില്‍ക്കും.

 

You Might Also Like