അന്ന് ദാദ പറഞ്ഞു, എനിക്കയാളെ അറിയില്ല, പിന്നെ നടന്നത് ചരിത്രമാണ്

ജയറാം ഗോപിനാഥ്

2003 ലോകകപ്പില്‍, പാകിസ്താന്റെ ഇതിഹാസതാരങ്ങളായ ഇന്‍സമാം ഉള്‍ ഹക്കിനെയും, യൂസുഫ് യോഹന്നയെയും അടുത്തടുത്ത പന്തുകളില്‍ ഗോള്‍ഡന്‍ ഡക്കിന് പുറത്താക്കിയ ഒരു ഇംഗ്ലീഷ് യുവ പേസ് ബൗളറെ കുറിച്ച്, ഇംഗ്ലണ്ടുമായി അടുത്ത മത്സരം കളിക്കാനിരിയ്ക്കുന്ന ഇന്ത്യയുടെ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയോട് പത്രക്കാര്‍ അഭിപ്രായം ചോദിച്ചപ്പോള്‍, അങ്ങനെ ഒരാളെ കുറിച്ച് തനിക്ക് അറിയില്ല എന്നാണ് ഗാംഗുലി മറുപടി പറഞ്ഞത്.

എന്നാല്‍ 17 വര്‍ഷങ്ങള്‍ക്കു ശേഷം ആ ഇംഗ്ലീഷ് പേസ് ബൗളര്‍, ടെസ്റ്റില്‍ 600 വിക്കറ്റ് തികച്ച് സ്വയം ഒരു ഇതിഹാസം രചിച്ചപ്പോള്‍, ഇന്ത്യയുടെ ക്രിക്കറ്റ് കണ്ട്രോള്‍ ബോര്‍ഡിന്റെ പ്രസിഡന്റായ ഗാംഗുലി ട്വിറ്ററില്‍ ഇപ്രകാരം കുറിച്ചു..

‘This milestone is greatness.. You will make every fastballer believe that greatness is achievable’

ആ പേസ് ബൗളര്‍ മറ്റാരുമല്ല, 7-4-8-3.. വാസിം അക്രത്തിനു ശേഷമുള്ള കാലഘട്ടത്തില്‍, ഒരു വിദേശ പേസ് ബൗളറുടെ, ഇന്ത്യയിലെ ഏറ്റവും മികച്ച പ്രകടനം എന്ന് വിശേഷിപ്പിക്കാവുന്ന ഒരൊറ്റ സ്‌പെല്ലുകൊണ്ട് ചെപ്പൊക്കില്‍ ഇന്ത്യയ്ക്കു ചരമഗീതം എഴുതിയ ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്ന Reverse swing Wizard തന്നെ.

1999 ല്‍ ചെപ്പൊക്ക് ടെസ്റ്റില്‍, വാസിം അക്രം രാഹുല്‍ ദ്രാവിഡിനെതിരെ തുടുത്തു വിട്ട ഒരു റിവേഴ്സ് സ്വിങ് മാസ്റ്റര്‍പീസ് ഡെലിവറിയുണ്ട്.. ലെഗ്സ്റ്റമ്പ് ലൈനില്‍ വന്ന് പന്ത്, രാഹുല്‍ദ്രാവിഡിന്റെ ഡിഫെന്‍സിനെ, സ്വിങ് കൊണ്ട് കബളിപ്പിച്ചു ഓഫ് സ്റ്റമ്പ് പിഴുതെറിഞ്ഞു കൊണ്ടുപോയ മാജിക്ക്.

അതുപോലെ നയന സുന്ദരമായ റിവേഴ്സ് സ്വിങ് കാഴ്ചയായിരുന്നു ജിമ്മി കഴിഞ്ഞ ദിവസം ചെപ്പോക്കില്‍ ക്രിക്കറ്റ് ആസ്വദകര്‍ക്കായി ഒരുക്കി വെച്ചത്… Techicaly able ആയ കോഹ്ലിയും, ഗില്ലും ചേര്‍ന്ന് മികച്ച രീതിയില്‍ മുന്‍പോട്ടു പോകുമ്പോഴായിരുന്നു, റൂട്ട് ജിമ്മിയെ പന്തേല്‍പ്പിച്ചത്.

ഒരൊറ്റ ഓവര്‍ കൊണ്ട് ജിമ്മി ഇന്ത്യയുടെ ചെയ്‌സിനെ കൊന്നു കളഞ്ഞു…ഔട്ട് സ്വിങ്ങര്‍ പ്രതീക്ഷിച്ച ഗില്ലിനെ, വിസ്മയിപ്പിച്ചു കൊണ്ട് പന്ത് ഉള്ളിലേക്ക്..പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോഴേക്കും ഓഫ്സ്റ്റമ്പ് പറ പറന്നു… രഹാനയ്ക്കും അതേ റിവേഴ്സ് സ്വിങ് മാജിക് ഡെലിവറി.

38eം വയസ്സില്‍ അയാള്‍ പന്തുകൊണ്ട് മായാജാലം കാണിക്കുകയാണ്.

Is there is any better sight in cricket that a pace bowler cartwheeling the stumps of batsman…This reverse swing wizard is doing it consistenly at his 38…
LegendJimmy. The Wizard

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like