11 വര്‍ഷത്തെ ഇടവേളയ്ക്ക ശേഷം ടി20 കളിക്കാന്‍ ആന്‍ഡേഴ്‌സണ്‍, ഈ ടീമിനൊപ്പം ചേരും

ഇംഗ്ലണ്ടിന്റെ ഇതിഹാസ ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടി20 ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. ലങ്കാഷയറുമായി ഒരു വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചാണ് 42 കാരനായ പേസര്‍ തിരിച്ചുവരവ് പ്രഖ്യാപിച്ചത്. 2024 മധ്യത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ആഭ്യന്തര തലത്തില്‍ കളി തുടരാനാണ് ആന്‍ഡേഴ്‌സണിന്റെ തീരുമാനം.
ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരനായാണ് ആന്‍ഡേഴ്‌സണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ലോര്‍ഡ്സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ അവസാന ടെസ്റ്റ്. 188 ടെസ്റ്റുകളില്‍ നിന്ന് 26.45 ശരാശരിയില്‍ 704 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി, 32 തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. വിരമിക്കലിന് ശേഷം ഇംഗ്ലണ്ട് പരിശീലക സംഘത്തില്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുകയാണ്.
ലങ്കാഷയറുമായി കരാര്‍ ഒപ്പിട്ടതില്‍ ഞാന്‍ ആവേശഭരിതന്‍ – ജെയിംസ് ആന്‍ഡേഴ്‌സണ്‍
ഇസിബി സെന്‍ട്രല്‍ കരാര്‍ അവസാനിച്ചതിന് ശേഷമാണ് കൗണ്ടി ചാമ്പ്യന്‍ഷിപ്പിലും ടി20 ബ്ലാസ്റ്റിലും കളിക്കാന്‍ ലങ്കാഷയറുമായി ആന്‍ഡേഴ്‌സണ്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് മടങ്ങുന്നതില്‍ 42 കാരന്‍ ആവേശഭരിതനാണ്, ലങ്കാഷെയര്‍ ക്ലബ്ബിനായി വീണ്ടും കളിക്കാനും റെഡ്, വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ ഇംഗ്ലീഷ് ടീമിനെ സഹായിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു.
‘ലങ്കാഷയറുമായി ഈ കരാറില്‍ ഒപ്പിടാനും അടുത്ത സീസണില്‍ വീണ്ടും പ്രൊഫഷണല്‍ ക്രിക്കറ്റ് കളിക്കാന്‍ കഴിയുന്നതിലും എനിക്ക് അതിയായ സന്തോഷമുണ്ട്,’ ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. ‘ഈ ക്ലബ് എന്റെ കൗമാരപ്രായം മുതല്‍ എന്റെ ജീവിതത്തിന്റെ ഭാഗമാണ്. അതിനാല്‍ റെഡ് റോസ് വീണ്ടും ധരിക്കാനും റെഡ്, വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ ടീമിനെ സഹായിക്കാനുമുള്ള അവസരം ലഭിക്കുന്നത് ഞാന്‍ ശരിക്കും ആഗ്രഹിക്കുന്ന ഒന്നാണ്’ ആന്‍ഡേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.
ഈ വേനല്‍ക്കാലം ശരിക്കും സ്‌പെഷ്യല്‍ ആയിരിക്കും – ജെയിംസ് ആന്‍ഡേഴ്‌സണ്‍
ഇംഗ്ലണ്ടിനൊപ്പം പരിശീലക വേഷത്തില്‍ ശൈത്യകാലത്ത് തന്റെ ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിലും പതിവായി ബൗളിംഗ് ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. ഏപ്രിലില്‍ കൗണ്ടി സീസണ്‍ ആരംഭിക്കുമ്പോള്‍ മികച്ച ഫോമില്‍ ആകുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് പേസര്‍ പറഞ്ഞു. എമിറേറ്റ്‌സ് ഓള്‍ഡ് ട്രാഫോര്‍ഡില്‍ ബൗള്‍ ചെയ്യുന്നത് സ്‌പെഷ്യല്‍ ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
‘ശൈത്യകാലത്ത് ഇംഗ്ലണ്ടിനൊപ്പം പരിശീലകനായിരിക്കുമ്പോള്‍ എന്റെ ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിലും പതിവായി ബൗളിംഗ് ചെയ്യുന്നതിലും ഞാന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്, ഏപ്രിലില്‍ കൗണ്ടി സീസണ്‍ ആരംഭിക്കുമ്പോള്‍ മികച്ച രീതിയില്‍ കളിക്കാന്‍ കഴിയുക എന്ന ലക്ഷ്യത്തോടെയാണ് എന്റെ പരിശീലനങ്ങള്‍’ ആന്‍ഡേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ട് പേസ് ബൗളര്‍മാര്‍ക്കൊപ്പം അബുദാബിയിലാണ് ജെയിംസ് ആന്‍ഡേഴ്‌സണ്‍
ഐപിഎല്‍ 2025 ലേലത്തില്‍ ആരും ആന്‍ഡേഴ്‌സണെ സ്വന്തമാക്കിയിരുന്നില്ല. ഇതോടെയാണ് ഈ സീസണില്‍ ലങ്കാഷയറിനൊപ്പം കൗണ്ടി ക്രിക്കറ്റിലേക്ക് മടങ്ങാന്‍ ആന്‍ഡേഴ്‌സണ്‍ തീരുമാനിച്ചത്. ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനേക്കാള്‍ കളിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
2001 ല്‍ ലങ്കാഷയറിനായി അരങ്ങേറ്റം കുറിച്ച ആന്‍ഡേഴ്‌സണ്‍ കൗണ്ടി ചാമ്പ്യന്‍ഷിപ്പിലേക്കും വൈറ്റാലിറ്റി ബ്ലാസ്റ്റ് മത്സരങ്ങളിലേക്കും മടങ്ങും. ഇന്ത്യയിലേക്കുള്ള വൈറ്റ്-ബോള്‍ പര്യടനത്തിനായി തയ്യാറെടുക്കുന്ന ഇംഗ്ലണ്ട് പേസ് ബൗളര്‍മാര്‍ക്കൊപ്പം അബുദാബിയിലാണ് ആന്‍ഡേഴ്‌സണ്‍. 2025 ലെ ചാമ്പ്യന്‍സ് ട്രോഫിക്കായി ഇംഗ്ലണ്ട് പരിശീലക സംഘത്തിന്റെ ഭാഗമാകുമെന്ന് അദ്ദേഹം തന്റെ ടെയില്‍എന്‍ഡേഴ്സ് പോഡ്കാസ്റ്റില്‍ സ്ഥിരീകരിച്ചു.
Article Summary
James Anderson, who retired from international cricket in 2024, is returning to play T20 cricket for Lancashire after an 11-year break. He's excited to play for his home county again and is focused on maintaining his fitness for the upcoming season. While he'll be part of England's coaching staff for the Champions Trophy, his long-term coaching role remains uncertain.
Author: Fahad Abdul Khader
A seasoned sports storyteller with over 10 years of experience captivating audiences. Fahad has managed sports desks at prominent Malayalam publishing platforms and brings a wealth of knowledge and passion to his writing.