ടീം ഇന്ത്യയുടെ ജഴ്‌സ് അവന്‍ ഒരിക്കലെങ്കിലും അണിയുമോ? പഞ്ചാബിനായി അത്ഭുതം കാണിക്കുമോ?

Image 3
CricketIPL

വിഷ്ണു പ്രിയന്‍ വി

ഇന്ത്യയിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാള്‍..

6000 ന് മുകളില്‍ ഫസ്റ്റ് ക്ലാസ്സ് റണ്‍സ്, 300 ന് മുകളില്‍ വിക്കറ്റുകളും..ഏത് പൊസിഷനിലും ബാറ്റ് ചെയ്യുന്ന ഒരു പ്ലേയര്‍. മികച്ച ഒരു വലംകയ്യന്‍ ഓഫ് സ്പിന്നര്‍. ഒരുപക്ഷെ ഹര്‍ഭജന്‍ സിംഗ് ഒഴിച്ചിട്ടിട്ടു പോയ, അശ്വിനെ ഇനി പരിഗണിക്കാനിടയില്ലാത്ത ലീഡ് ഓഫ് സ്പിന്നര്‍ റോള്‍ ഇദ്ദേഹത്തിന് അനുയോജ്യം ആയിരുന്നേനെ..

2021 IPL ല്‍ പഞ്ചാബിനു വേണ്ടി കളിക്കാനും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാനും അദ്ദേഹത്തിന് കഴിയട്ടെ..അടുത്തകാലത്തു തന്നെ ഇന്ത്യന്‍ ജേഴ്‌സി അണിയാനും ഭാഗ്യം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു..

യുവതാരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഇന്ത്യന്‍ ടീമിലേക്കുള്ള ക്യൂവില്‍ ഇടംപിടിക്കുന്നതില്‍ പ്രായം ഒരുപക്ഷെ ഒരു തടസ്സമായി വന്നേക്കാം, 34 വയസ്സ് എന്നത് ഒരിക്കലും അധികമല്ല. ഉള്ളില്‍ ആഗ്രഹങ്ങളുടെ കനലെരിഞ്ഞുകൊണ്ടിരിക്കുന്ന നാള്‍ വരെയും അദ്ദേഹം അതിനുള്ള ശ്രമം തുടരും എന്ന് തന്നെ വിശ്വസിക്കുന്നു.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍