കോഹ്ലിയെ കണ്ട് തരിച്ചുപോയി ജയ് ഷാ, പിന്നെ അയാള്‍ക്കൊന്നും കാണാനായില്ല, സംഭവിച്ചത്

Image 3
CricketFeaturedTeam India

വിരാട് കോഹ്ലി, ഇന്ത്യൻ ക്രിക്കറ്റിലെ ഒരു സൂപ്പർ താരം മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും താരമൂല്യമുള്ള കായികതാരങ്ങളിൽ ഒരാൾ കൂടിയാണ്. 35-കാരനായ കോഹ്ലി തന്റെ മികച്ച പ്രകടനത്തിലൂടെയും താര മൂല്യത്തിലൂടെയും കായികരംഗത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായി മാറിയിരിക്കുന്നു.

ടി20 ലോകകപ്പ് വിജയാഘോഷ വേളയിൽ വാങ്കഡെ സ്റ്റേഡിയത്തിൽ കോഹ്ലിയുടെ സ്വാധീനത്തിന്റെ മറ്റൊരു ഉദാഹരണം കാണാൻ സാധിച്ചു. ബിസിസിഐ സമ്മാനിച്ച ചെക്ക് വാങ്ങാൻ ടീം മുഴുവൻ വേദിയിലേക്ക് നടന്നുവരുമ്പോൾ, ബോർഡ് സെക്രട്ടറി ജെയ് ഷാ കൊഹ്‌ലിയെ കണ്ട് മതിമറന്നു നിന്നുപോയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരവിഷയം.

ഓരോ കളിക്കാരനുമായും കൈ കുലുക്കുന്നതിനിടെ, വിരാട് കോഹ്ലിയുമായി കൈ കുലുക്കിയ ശേഷം ജെയ് ഷാ ഒരു നിമിഷം സ്തബ്ധനായി. തൊട്ടുപിന്നാലെ വന്ന മറ്റ് കളിക്കാർക്ക് ഷേക്ക്ഹാൻഡ് കൊടുക്കാൻ അദ്ദേഹം മറന്നു. ഈ രസകരമായ വീഡിയോ ക്ലിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

മുംബൈയിലെത്തുന്നതിന് മുമ്പ്, ഇന്ത്യൻ ക്രിക്കറ്റ് ടീം ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. ഈ കൂടിക്കാഴ്ചയിൽ, ജെയ് ഷായും ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നിയും ചേർന്ന് മോദിക്ക് ‘NAMO 1’ എന്ന് എഴുതിയ ഇന്ത്യൻ ജേഴ്സി സമ്മാനിച്ചു. ടീമിന് അദ്ദേഹം നൽകിയ പിന്തുണയ്ക്ക് നന്ദി പ്രകടിപ്പിച്ച് ബിസിസിഐ ഈ കൈമാറ്റത്തിന്റെ വീഡിയോ ട്വിറ്ററിൽ പങ്കിടുകയും ചെയ്തു. കിരീടനേട്ടത്തിന് ശേഷം പ്രധാനമന്ത്രിയുമായി ടീം കൂടിക്കാഴ്ച നടത്തിയിരുന്നു, ‘ചാമ്പ്യൻസ്’ എന്ന് എഴുതിയ പ്രത്യേക ജേഴ്സയാണ് കൂടിക്കാഴ്ചയിൽ താരങ്ങൾ ധരിച്ചത്.