ബ്ലാസ്റ്റേഴ്സുമായുള്ള സഹകരണം തുടരാന്‍ മറ്റൊരു പങ്കാളി കൂടി

Image 3
FootballISL

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരാനിരിക്കുന്ന സീസണിലും ജെയിന്‍ ട്യൂബ്സ്, ക്ലബുമായുള്ള സഹകരണം തുടരുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സന്തോഷപൂര്‍വം പ്രഖ്യാപിച്ചു. കേരളത്തിലെ ഒന്നാം നമ്പര്‍ സ്റ്റീല്‍ നിര്‍മാതാക്കളുമായി തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ക്ലബ്ബ് പങ്കാളിത്തത്തിലേര്‍പ്പെടുന്നത്. സ്റ്റീല്‍ പൈപ്പുകളുടെയും ട്യൂബുകളുടെയും നിര്‍മാതാക്കളായി രണ്ടായിരത്തിന്റെ തുടക്കത്തില്‍ സ്ഥാപിതമായ ജെയിന്‍ ട്യൂബ്സ്, വ്യാപാരചരക്ക് വ്യവസായ രംഗത്ത് മുന്‍നിരയിലുള്ള ജയ്ഹിന്ദ് ഗ്രൂപ്പിന്റെ ഭാഗമാണ്. അതിവിശിഷ്ടമായ വില്‍പന അടിസ്ഥാനമെന്ന നിലയില്‍ ഗുണനിലവാരം, സൂക്ഷമത, സ്ഥിരത എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വിശ്വസനീയമായ പേരുകളില്‍ ഒന്നാണ് ജെയിന്‍ ട്യൂബ്സ്.

ക്ലബുമായുള്ള കഴിഞ്ഞ സീസണിലെ വിജയകരമായ പങ്കാളിത്തത്തെ തുടര്‍ന്ന്, കഴിഞ്ഞ സീസണിന് സമാനമായി ക്ലബ്ബിന്റെ ഔദ്യോഗിക ഒന്നാം ജേഴ്സിയുടെ ഷോര്‍ട്ട്സിലായിരിക്കും ജെയിന്‍ ട്യൂബ്സ് സ്ഥാനം പിടിക്കുക.

ദൃഢാഗ്രഹത്തിന്റെയും അചഞ്ചലമായ അഭിനിവേശത്തിന്റെയും പങ്കിടുന്ന മൂല്യങ്ങളില്‍ അധിഷ്ഠിതമാണ് ഞങ്ങളുടെ സൗഹൃദമെന്ന് വിശ്വസിക്കുന്നതായി ജയ്ഹിന്ദ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ദിവ്യകുമാര്‍ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങളുടെ വലിയ ആരാധകരാണ് ഞങ്ങള്‍, അവരുടെ സൂക്ഷ്മതയ്ക്കും കരുത്തിനും, പ്രത്യേകിച്ച് അഭൂതപൂര്‍വമായ ഈ സമയങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ ഞങ്ങള്‍ എപ്പോഴും അഭിനന്ദിക്കാറുണ്ട്. ജെയിന്‍ ട്യൂബ്സില്‍ ഞങ്ങളെ നയിക്കുന്ന പ്രധാന മൂല്യങ്ങളാണിവ, ഒപ്പം ഞങ്ങളുടെ പേട്രണ്‍സിനിടയില്‍ വിശ്വസനീയമായ ഒരു പേരും ഇതുണ്ടാക്കി. കേരള ബ്ലാസ്റ്റേഴ്സും അവരുടെ മികച്ച പ്രകടനം സ്വയം മെച്ചപ്പെടുത്തി മികവ് തെളിയിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്-ദിവ്യകുമാര്‍ പറഞ്ഞു.

ഫുട്ബോള്‍ പോലെ, കേരളത്തില്‍ ആഴത്തില്‍ വേരൂന്നിയ ഒരു വിശിഷ്ട ബ്രാന്‍ഡായ ജെയിന്‍ ട്യൂബ്സിനെ തിരികെ സ്വാഗതം ചെയ്യുന്നത് ഞങ്ങള്‍ക്ക് വലിയ സന്തോഷം നല്‍കുന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം, രണ്ട് ബ്രാന്‍ഡുകളും ബൃഹത്തായ മൂല്യം പരസ്പരം പരിണമിപ്പിച്ചെന്നത് വ്യക്തമാണ്, ഞങ്ങളുടെ വിജയകരമായ പങ്കാളിത്തം വിപുലീകരിക്കുന്നതിനുള്ള സ്വാഭാവിക നടപടിയാണിത്. തുടര്‍ച്ചയായ പിന്തുണക്ക് അവരോട് നന്ദി പറയുന്നതിനോടൊപ്പം ശക്തവും സംരക്ഷിതവുമായ സഹകരണത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും നിഖില്‍ ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.