യുണൈറ്റഡിന്റെ സാഞ്ചോ ഗാഥക്ക്  അവസാനം, നിര്‍ണ്ണായക തീരുമാനം എടുത്ത് ബൊറൂസിയ

മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറെക്കാലമായി സ്വന്തം തട്ടകത്തിലെത്തിക്കാൻ ശ്രമിക്കുന്ന യുവതാരമാണ്   ബൊറൂസിയ  ഡോർട്മുണ്ടിന്റെ സൂപ്പർസ്റ്റാർ ജേഡൻ സാഞ്ചോ. യുണൈറ്റഡും ഡോർട്മുണ്ടും തമ്മിൽ ട്രാൻസ്ഫർ തുകയെ സംബന്ധിച്ചു ചർച്ചകൾ  നടക്കുന്നതിനിടെയാണ് യുണൈറ്റഡിന് തിരിച്ചടിയേൽക്കുന്ന ഒരു തീരുമാനമാണ് ബൊറൂസിയ പുറത്ത് വിടുന്നത്.

സാഞ്ചോ അടുത്ത സീസൺ കൂടി ബൊറൂസിയയിൽ തന്നെ തുടരുമെന്ന് ക്ലബ്‌ സ്ഥിരീകരിച്ചു.
ക്ലബ് ഡയറക്ടർ മിഷേൽ സോർക് ആണ് ഇക്കാര്യം അറിയിച്ചത്. 2020/21 സീസണിൽ താരം ക്ലബിനോടൊപ്പം ഉണ്ടാവും എന്നാണ് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞത്. 120 മില്യൺ യൂറോക്ക് മുകളിലാണ്  താരത്തിനു  ബൊറൂസിയ വിലയിട്ടിരിക്കുന്നത്.

എന്നാൽ യുണൈറ്റഡുമായി നീണ്ടു പോകുന്ന ചർച്ചയാണ്  ക്ലബ്ബിനെ ഇങ്ങനെ ഒരു തീരുമാനത്തിലെത്തിച്ചത്.  ഇതിനുള്ള വിശദീകരണവും അദ്ദേഹം നൽകിയിട്ടുണ്ട്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ രഹസ്യമായി ക്ലബ് താരത്തിന്റെ കരാർ പുതുക്കിയിരുന്നു. ഇതിനാലാണ് താരം ഈ സീസണിൽ കൂടിയും ക്ലബിനോടൊപ്പം തുടരും എന്ന് ഡയറക്ടർ ഉറപ്പിച്ചു പറഞ്ഞത്.

“അടുത്ത സീസൺ കൂടി സാഞ്ചോയെ ക്ലബിനൊപ്പം നിലനിർത്താൻ ഞങ്ങൾ പ്ലാൻ ചെയ്തിരിക്കുന്നു. ഇതൊരു അന്തിമതീരുമാനമാണ്. ഇതാണ് എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം. കഴിഞ്ഞ സമ്മറിൽ അദ്ദേഹത്തിന്റെ പ്രകടനം മെച്ചപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ സാലറി പുതുക്കിയിരുന്നു. അതുപ്രകാരം താരത്തിന്റെ കരാർ 2023 വരെ ഞങ്ങൾ നീട്ടിയിട്ടുണ്ട്.”സോർക്ക് പറഞ്ഞു.

You Might Also Like