ചെന്നെയുമായി എല്ലാ ബന്ധവും ഉപേക്ഷിച്ച് ജഡേജ, പ്രകോപനം തുടരുന്നു

Image 3
CricketIPL

ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായി ഇനി ഒരു തരത്തിലുളള ബന്ധവും തുടരില്ലെന്ന് വ്യക്തമായ സൂചനയുമായി വീണ്ടും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ട്വീറ്റിലെ കമന്റ് ആണ് ജഡേജ ഏറ്റവും ഒടുവില്‍ ഡിലീറ്റ് ചെയ്തത്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ചെന്നൈക്കൊപ്പം രവീന്ദ്ര ജഡേജ 10 വര്‍ഷം പിന്നിട്ടതിന്റെ ട്വീറ്റിന് 10 വര്‍ഷം കൂടി എന്നാണ് ജഡേജ കമന്റ് ചെയ്തിരുന്നത്. അതാണ് ഇപ്പോള്‍ ജഡേജ ഡിലീറ്റ് ചെയ്തത്. ഇതോടെയാണ് ജഡേജ അടുത്ത സീസണില്‍ ചെന്നൈക്കൊപ്പം കളിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി.

കഴിഞ്ഞ സീസണില്‍ ചെന്നൈ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിയെങ്കിലും നിരാശയുടെ സീസണായിരുന്നു രവീന്ദ്ര ജഡേജയുടേത്. ടീമിനെ ജയങ്ങളിലേക്ക് എത്തിക്കാനായില്ല എന്നതിനൊപ്പം ബാറ്റിങ്ങിലും ബൗളിങ്ങിലും ജഡേജ നിരാശപ്പെടുത്തി. 10 കളിയില്‍ നിന്ന് 116 റണ്‍സ് മാത്രമാണ് നേടാനായത്.

ചെന്നൈ സൂപ്പര്‍ കിങ്സില്‍ ധോനിയേക്കാള്‍ പ്രതിഫലം ജഡേജയ്ക്കായിരുന്നു. 10 കോടിക്ക് മുകളില്‍ പ്രതിഫലം നല്‍കി മുംബൈക്ക് ജഡേജയെ സ്വന്തമാക്കം. അങ്ങനെ എങ്കില്‍ മുംബൈയുടെ ഏറ്റവും വില കൂടിയ താരം ഇഷാന്‍ കിഷനെ ഒഴിവാക്കുകയും ചെയ്യാം. ഇക്കാര്യം ആവശ്യപ്പെട്ട് നിരവധി മുംബൈ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.