എന്തുകൊണ്ട് ഒന്നാമൻ; വിജയരഹസ്യം വെളിപ്പെടുത്തി രവീന്ദ്ര ജഡേജ

ഇന്ത്യയുടെ യഥാർത്ഥ ‘3D’ ക്രിക്കറ്റർ ആണ് രവീന്ദ്ര ജഡേജ. ബാറ്റിംഗിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും ഒരുപോലെ തിളങ്ങുന്ന താരം. എന്നാൽ എതിർതാരങ്ങളെ ജഡേജ കൂടുതൽ ഭയപ്പെടുത്തുന്നത് ഫീൽഡിലെ സാന്നിധ്യം ഒന്നുകൊണ്ട് തന്നെയാണെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല.

മിന്നൽ ക്യാച്ചുകൾ കൊണ്ടും, റണ്ണൗട്ടുകൾ കൊണ്ടും കളം നിറയുന്ന ജഡേജ എതിർ ബാറ്സ്മാന്മാർക്ക് ശരിക്കും പേടിസ്വപ്നം തന്നെയാണ്. ഈ ഫീൽഡിങ് മികവ് കാണുമ്പോൾ പരിശീലനത്തിൽ കഠിനാധ്വാനം ചെയ്യുന്ന ജഡേജയെ ആണോ നിങ്ങൾ പ്രതീക്ഷിക്കുന്നത്. എന്നാൽ തെറ്റി.

സത്യത്തിൽ, ബാറ്റിംഗിലും ബൗളിങ്ങിലും ചെയ്യുന്ന അത്രയും കാഠിന്യത്തിൽ താൻ ഫീൽഡിങ് പരിശീലനം ചെയ്യാറില്ല എന്നാണ് ജഡേജ പറയുന്നത്. ഫീൽഡിങ് പരിശീലനത്തിനിടെ പരിക്ക് പിടിപെടാൻ സാധ്യത കൂടുതലായത്തിലാണിത്. മത്സരത്തിൽ പരിക്കുപറ്റിയാൽ സാരമില്ല എന്നും, എന്നാൽ പരിശീലനത്തിനിടെ പരിക്ക് പരമാവധി ഒഴിവാക്കാനാണ് താൻ ശ്രമിക്കുക എന്നുമാണ് ജഡേജ പറയുന്നത്.

മാത്രമല്ല, ഫീൽഡിൽ കാര്യങ്ങൾ മുൻകൂട്ടി കാണാൻ കഴിയുന്നതാണ് തന്റെ വിജയരഹസ്യം എന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ബാറ്സ്മാൻ ഒരു ഷോട്ട് കളിക്കാൻ തുടങ്ങുമ്പോൾ തന്നെ പന്ത് എവിടെ വരുമെന്ന് അനുമാനിക്കാൻ തനിക്കാവും. അതിനാൽ തന്നെ ഷോട്ടിനോട് പ്രതികരിക്കാൻ കൂടുതൽ സമയം ലഭിക്കും. ഇതാണ് തന്റെ ക്യാച്ചുകളിൽ പലതും അനായാസമായി കാണികൾക്ക് തോന്നാൻ കാരണം. ജഡേജ കൂട്ടിച്ചേർത്തു.

You Might Also Like