അവനെ വെയിലത്ത് നിര്‍ത്തി കല്ലെറിയുമ്പോള്‍ ഇതാ പിന്തുണയുമായി ഒരു ഉറച്ച ശബ്ധം

Image 3
CricketTeam India

സതാംപ്ടണില്‍ അവസാനിച്ച പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലില്‍ ഇന്ത്യ വന്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ ടീമിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ന്യൂസിലന്‍ഡ് പോലൊരു ടീമിനോട് ഒരു പോരാട്ടം പോലും കാഴ്ച്ചവെക്കാതെ എട്ട് വിക്കറ്റിന് തോറ്റതാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ പ്രോകോപ്പിച്ചത്.

വളരെ ആവേശത്തോടെ കളിക്കുവാനിറങ്ങിയ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ എല്ലാം അതിവേഗത്തില്‍ പുറത്തായത് ഇപ്പോള്‍ ടീം മാനേജ്മന്റ് വിശദമായി പരിശോധിക്കുന്നുണ്ട്. ഇന്ത്യന്‍ ടീമില്‍ ബാറ്റിങ് ലൈനപ്പില്‍ ചില നിര്‍ണായക മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് ചില സൂചനകള്‍. മൂന്നാം നമ്പറില്‍ വമ്പന്‍ സ്‌കോര്‍ നേടുവാന്‍ കഴിയാതെ മോശം ഫോമിലുള്ള പൂജാരയുടെ സ്ഥാനം തെറിക്കുമോയെന്നതാണ് പ്രധാനം.

എന്നാല്‍ പൂജാരയെ വരുന്ന ഇംഗ്ലണ്ട് പരമ്പരയില്‍ ടീം ഇന്ത്യ ഒഴിവാക്കുമോ എന്ന ചര്‍ച്ചകള്‍ക്കിടയില്‍ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്ത് എത്തുകയാണ് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌ക്കര്‍. പൂജാരയെ പോലെയൊരു താരത്തെ ടീം പെട്ടന്ന് ഒരു മത്സരത്തിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഒഴിവാക്കില്ല എന്ന് ഗവാസ്‌ക്കര്‍ വിശദീകരിക്കുന്നു.

പൂജാര ഏതൊരു വെല്ലുവിളി സാഹചര്യം നേരിടാനും സജ്ജനായ താരമാണ് എന്ന് പറഞ്ഞ ഗവാസ്‌ക്കര്‍ അദ്ദേഹത്തിന് എതിരെ വിരല്‍ചൂണ്ടുന്നത് അത് ഇന്ത്യന്‍ ടീമിന് പോലും ഗുണം ചെയ്യില്ലയെന്നാണ് അഭിപ്രായപെടുന്നത്.

”നിങ്ങള്‍ ഫൈനലിലെ ന്യൂസിലാന്‍ഡ് ടീം ബാറ്റിങ് പരിശോധിക്കൂ. വില്യംസണ്‍,ടോം ലാതം,ടെയ്‌ലര്‍ ഇവരെല്ലാം പതിയെ ബാറ്റിങ് ആരംഭിച്ചാണ് മികച്ച സ്‌കോര്‍ നേടിയത്. പൂജാരയും മെല്ലെ തുടങ്ങുന്ന ഒരു താരമാണ്.അദ്ദേഹം മറുവശത്ത് ഉണ്ടെങ്കില്‍ അറ്റാക്ക് ചെയ്ത് കളിക്കുന്ന ബാറ്റ്സ്മാന്മാര്‍ക്ക് പോലും കൂടുതല്‍ ആത്മവിശ്വാസം ലഭിക്കും. പൂജാരയെ മാറ്റുവനാണ് നിങ്ങളുടെ തീരുമാനം എങ്കില്‍ ആ സ്ഥാനത്തേക്ക് രാഹുല്‍ അടക്കം അനവധി പ്രതിഭകള്‍ ഉണ്ട് . പക്ഷേ കോഹ്ലി ആ സ്ഥാനം പൂജാരക്ക് നല്‍കുമെന്നാണ് എന്റെ വിശ്വാസം ‘ സുനില്‍ ഗവാസ്‌ക്കര്‍ തന്റെ അഭിപ്രായം വിശദമാക്കി.