ഐഎസ്എല്ലിന് ചരിത്ര നേട്ടം, ഇപിഎല്ലിനും ലാലിഗയ്ക്കുമൊപ്പം അംഗത്വം

ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ തേടി ചരിത്രനേട്ടം. വേള്‍ഡ് ലീഗ് ഫോറത്തിന്റെ അംഗത്വം ലഭിക്കുന്ന ആദ്യ സൗത്ത് ഈസ്റ്റ് ഏഷ്യയിലെ ആദ്യ ലീഗായി മാറി ഐഎസ്എല്‍. ഏഷ്യയില്‍ നിന്നും ഈ നേട്ടം കൈവരിക്കുന്ന ഏഴാമത്തെ മാത്രം ലീഗാണ് ഐഎസ്എല്ലെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ലാലിഗ, ബുണ്ടസ് ലിഗ തുടങ്ങിയ വന്‍ ലീഗുകള്‍ ഉള്‍കൊള്ളുന്ന ഫുട്‌ബോള്‍ ലീഗുകളുടെ കൂട്ടായിമയിലാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിനും അംഗത്വം ലഭിച്ചിരിക്കുന്നത്. ലോകം മുഴുവനുമുളള 1200 ക്ലബുകളാണ് ഈ ലീഗില്‍ അംഗങ്ങളായി ഉളളത്.

ഫുട്‌ബോള്‍ ലീഗുകള്‍ കൂടുതല്‍ പ്രെഫഷണല്‍ വല്‍ക്കരിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും വേള്‍ഡ് ലീഗ് ഫോറം അതിലെ അംഗങ്ങളെ സഹായിക്കും. അന്താരാഷ്ട്ര ഫുട്‌ബോള്‍ ബോഡിയായ ഫിഫയുടെ പിന്തുണയും വേള്‍ഡ് ലീഗ് ഫോറത്തിനുണ്ട്.

വേള്‍ഡ് ലീഗ് ഫോറത്തില്‍ അംഗത്വം ലഭിച്ചതില്‍ അഭിമാനം രേഖപ്പെടുത്തി ഐ എസ് എല്‍ ചെയര്‍പേഴ്‌സണ്‍ നിതാ അംബാനി രംഗത്ത് വന്നു. ഐഎസ്എല്ലിന് ലഭിച്ച അംഗീകാരം ആണ് വേള്‍ഡ് ലീഗ് ഫോറത്തിലെ അംഗത്വമെന്നാണ് നിതാ അവകാശപ്പെടുന്നത്. ലോക ഫുട്ബാളില്‍ ഇന്ത്യന്‍ ഫുട്‌ബോളിനു ലഭിച്ച അംഗീകാരപത്രം കൂടിയാണ് ഇതെന്നും അവര്‍ പറയുന്നു.

വളരെ സന്തോഷത്തോയൊണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ വേള്‍ഡ് ലീഗ് ഫോറത്തിലേക്ക് സ്വാഗതം ചെയ്യുന്നതെന്ന് ഫോറം ജനറല്‍ സെക്രട്ടറി ജെറോം പെര്‍ലമൂട്ടര്‍ പറഞ്ഞു. ഈ ചെറിയ കാലത്തിനിടയ്ക്ക് തന്നെ ഐ എസ് എല്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയെന്നും ഈ മേഖലയിലെ മേജര്‍ ലീഗ് ആയി മാറിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

You Might Also Like