ഐഎസ്എല്ലില്‍ റിലഗേഷന്‍ വരുന്നു, ടീമുകള്‍ക്ക് നെഞ്ചിടിക്കുന്ന വാര്‍ത്ത
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ റെലഗേഷനും പ്രെമോഷനും വരുന്നു. 2024-2025 സീസണ്‍ മുതലാണ് റെലഗേഷനും പ്രെമോഷനും ലീഗിന്റെ ഭാഗമാകുക. ഐഎസ്എല്ലിലെ എല്ലാ ഓഹരി ഉടമകളും ഇക്കാര്യത്തില്‍ യോജിച്ചതായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് അറിയിച്ചു.
അതിന് മുമ്പ് 2022, 2023 വര്‍ഷങ്ങളിലെ ഐലീഗ് ചാമ്പ്യന്‍മാര്‍ക്ക് ഐഎസ്എല്ലിലേക്ക് നേരിട്ട് സ്ഥാനകയറ്റം ലഭിക്കുമെന്നും ദാസ് പറയുന്നു. ഈസ്റ്റ് ബംഗാള്‍ ഇന്‍വെസ്റ്ററെ കണ്ടെത്തിയതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും എഐഎഫ്എഫ് ജനറല്‍ സെക്രട്ടറി കൂട്ടിചേര്‍ത്തു.
മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും ഐഎസ്എല്ലിലെത്തിയതോടെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ അടിത്തറ ഈ ലീഗിന് സന്തമാക്കാനായെന്നും അദ്ദേഹം പറയുന്നു. ഈസ്റ്റ് ബംഗാളിന്റെ ഐഎസ്എല്‍ പ്രവേശനം സന്തോഷം നല്‍കുന്നതാണെന്നും അനിശ്ചിതത്തം മാറിയതില്‍ ഏറെ സംതൃപ്തി തോന്നുന്നതായും അദ്ദേഹം പറയുന്നതോടെ.
ഐഎസ്എല്ലില്‍ റെലഗേഷന്‍ വരുന്നതോടെ ഇന്ത്യയിലെ ഒന്നാമത്തെ ഫുട്‌ബോള്‍ ലീഗായി ഐഎസ്എല്‍ മാറും. ഐലീഗ് രണ്ടാം ഡിവിഷന്‍ ലീഗായും തരംതാഴും. ഇതോടെ ഐഎസ്എല്ലിലെ അവസാന രണ്ട് സ്ഥാനക്കാര്‍ക്ക് ഐലീഗില്‍ കളിക്കേണ്ടിയും വരും. ഇതോടെ ലീഗ് കൂടുതല്‍ മത്സരാധിഷ്ടിതമാകും.